30
October 2020 - 7:23 am IST

Download Our Mobile App

Flash News
Archives

Mollywood

nayattu

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടെത്തുന്നു, നായാട്ട് ടൈറ്റിൽ പോസ്റ്റർ

Published:20 September 2020

കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.

ചാർലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് പുതിയ ചിത്രവുമായെത്തുന്നു. 'നായാട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. 'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീര്‍ ആണ് നായാട്ടിന്‍റെ രചന.

ഛായാഗ്രഹണം ഷൈജു ഖാലിദ്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. പ്രവീണ്‍ മൈക്കള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. 'ചിലപ്പോള്‍ വേട്ടക്കാരന്‍ ഇരയായി മാറും' എന്ന് ചിത്രത്തിന്‍റെ ടാഗ് ലൈന്‍ പോലെ തോന്നിപ്പിക്കുന്ന ഒരു വാചകവും പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top