30
October 2020 - 7:58 am IST

Download Our Mobile App

Flash News
Archives

Kollywood

spb

എസ്.പി. ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു

Published:20 September 2020

ഇപ്പോൾ അണുബാധയില്ല. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാണ്. എന്നാൽ, ശ്വാസകോശത്തിന്‍റെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്.

ചെന്നൈ: കൊവിഡ് 19ൽ നിന്നു മുക്തനായെങ്കിലും എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇപ്പോഴും വെന്‍റിലേറ്ററിന്‍റെ സഹായം തുടരുകയാണെന്ന് മകൻ എസ്.പി. ചരൺ. ഇപ്പോൾ അണുബാധയില്ല. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാണ്. എന്നാൽ, ശ്വാസകോശത്തിന്‍റെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്. ശ്വാസമെടുക്കുന്നത് പൂർണമായി പഴയനിലയിലേക്കെത്തിയിട്ടില്ല. അദ്ദേഹം ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കിടക്കയിൽ എഴുന്നേറ്റിരിക്കാനുമാവുന്നുണ്ട്.

ഡോക്റ്റർമാരുടെ സഹായത്തോടെ ദിവസം 15-20 മിനിറ്റ് എഴുന്നേറ്റിരിക്കുന്നുണ്ട്. ഞായറാഴ്ച മുതൽ വായിലൂടെ ഭക്ഷണം കഴിച്ചുതുടങ്ങിയതിനാൽ അദ്ദേഹം വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കാം.

എല്ലാവരുടെയും പ്രാർഥനകുണ്ടാകണമെന്നും എസ്.പി. ചരൺ. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് 19 ബാധിച്ചതിനെത്തുടർന്ന് എസ്പിബിയെ ചെന്നൈ എംജിഎം ഹെൽത്ത്കെയറിൽ പ്രവേശിപ്പിച്ചത്. പിന്നീടു നില അതീവഗുരുതരമാകുകയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top