30
October 2020 - 6:56 am IST

Download Our Mobile App

Flash News
Archives

National

al

അൽ ക്വയ്ദ സംഘത്തില്‍ പിടികൂടാന്‍ കൂടുതല്‍ പേരുണ്ടെന്ന് എന്‍.ഐ.എ

Published:20 September 2020

ബാക്കിയുള്ള ഒരാളെയും ഇന്നുതന്നെ കൊണ്ടുപോകുമെന്നാണ് വിവരം.സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. ബംഗാള്‍ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍.

കൊച്ചി: അൽ ക്വയ്ദ സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ. കൊച്ചിയില്‍ നിന്നുള്‍പ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എന്‍.ഐ.എ. പിടികൂടിയത്.കൊച്ചിയില്‍ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് അല്‍ഖായിദ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെസെപ്റ്റംബര്‍ 11ന് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

.കൊച്ചിയില്‍ പിടിയിലായ മൂന്നുപേരില്‍ രണ്ടു പ്രതികളെ ഞായറാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള ഒരാളെയും ഇന്നുതന്നെ കൊണ്ടുപോകുമെന്നാണ് വിവരം.സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. ബംഗാള്‍ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍.


വാർത്തകൾ

Sign up for Newsletter



top