30
October 2020 - 6:58 am IST

Download Our Mobile App

Flash News
Archives

Mollywood

bhama

പെൺകുഞ്ഞ് പിറക്കാതിരിക്കാൻ പ്രാർഥിക്കൂ; ഭാമയോട് രഞ്ജു രഞ്ജിമാർ

Published:20 September 2020

കാലം കാത്തു വച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടി തരും, പെൺകുഞ്ഞ് പിറക്കാതിരിക്കാൻ പ്രാർഥിക്കു, കല്യാണ ചെലവ് കുടും, അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചെലവ് വഹിക്കാൻ ആളുണ്ടാവില്ല..

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിനെത്തുടർന്ന് ഭാമയ്ക്കും സിദ്ദിഖിനുമെതിരെയുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും കൂടുകയാണ്. ഭാമയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മോശം കമന്‍റുകളും ചീത്തവിളിയും വന്ന് നിറയുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമര്‍, രേവതി സമ്പത്ത്, രേവതി, റിമ കല്ലിങ്കൽ, പാർവതി അടക്കമുള്ളവരും ഭാമയെ വിമര്‍ശിച്ചിരിക്കുകയാണ്.

കാലം കാത്തു വച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടി തരും, പെൺകുഞ്ഞ് പിറക്കാതിരിക്കാൻ പ്രാർഥിക്കു, കല്യാണ ചെലവ് കുടും, അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചെലവ് വഹിക്കാൻ ആളുണ്ടാവില്ല.. രഞ്ജു രഞ്ജിമാർ കുറിച്ചു. ഇതോടൊപ്പം ഭാമയുടെ പണ്ടത്തെ ഫെയ്സ്ബുക്ക് കുറിപ്പും രഞ്ജു രഞ്ജിമാർ പങ്കുവച്ചു. ഒപ്പം ഇതേ കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാമ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്. എന്‍റെ പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെ പോലെ തന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്.

എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍ തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്‍റെ സുഹൃത്തിന് അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ..? ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്? എന്നുമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്കില്‍ ഭാമ പങ്കുവെച്ച കുറിപ്പ്. എന്നാൽ ഈ പോസ്റ്റ് ചൂണ്ടിക്കാട്ടിയതോടെ ഭാമ പോസ്റ്റ് നീക്കം ചെയ്തുവെന്നാണ് വിവരം. 

 


വാർത്തകൾ

Sign up for Newsletter



top