30
October 2020 - 6:44 am IST

Download Our Mobile App

Flash News
Archives

Kerala

gold

നിക്ഷേപ തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു

Published:20 September 2020

ആകെ രജിസ്റ്റര്‍ ചെയ്ത 57 കേസുകളില്‍ 13 കേസുകളാണ് പ്രാഥമിക അന്വേഷണം നടത്തി ക്രൈംബ്രാഞ്ചിന് കൈമാറിയത്. മറ്റുള്ളവരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കേസിന്‍റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും.

കാസര്‍ഗോഡ്: എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ഇതുവരെ എട്ട് പരാതിക്കാരുടെ മൊഴിയെടുത്തു. ആകെ രജിസ്റ്റര്‍ ചെയ്ത 57 കേസുകളില്‍ 13 കേസുകളാണ് പ്രാഥമിക അന്വേഷണം നടത്തി ക്രൈംബ്രാഞ്ചിന് കൈമാറിയത്. മറ്റുള്ളവരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കേസിന്‍റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും. എം.സി. കമറുദ്ദീനും ജ്വല്ലറി മാനേജിംഗ് ഡയറക്റ്റര്‍ ടി.കെ. പൂക്കോയ തങ്ങളുമാണ് പണം വാങ്ങിയതെന്നും നിക്ഷേപം തിരിച്ച് ചോദിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമാണ് പരാതിക്കാര്‍ നല്‍കിയ മൊഴി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നത്. കേസിന്‍റെ ചുമതലയുള്ള കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍ കുട്ടി ഈ ആഴ്ച ജില്ലയിലെത്തി അന്വേഷണം ഏകോപിപ്പിക്കും. ഫാഷന്‍ ഗോള്‍ഡ് രൂപീകരണം മുതലുള്ള ഔദ്യോഗിക രേഖകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് രജിസ്ട്രാര്‍ ഓഫ് കമ്പനിസിന് നോട്ടീസ് നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ച ശേഷം എംഎല്‍എയെ ചോദ്യം ചെയ്യാനാണ് നീക്കം. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ 13 പരാതികളില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഇതില്‍ കൃത്യമായി സമ്പത്തിക തട്ടിപ്പ് നടന്നു എന്നതിന് പ്രാഥമിക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫാഷന്‍ ഗോള്‍ഡ് കമ്പനി രൂപീകരണം മുതല്‍ ഉള്ള ഔദ്യോഗിക രേഖകള്‍ നല്‍കാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കൊച്ചി ആസ്ഥാനത്തേക്കാണ് നോട്ടീസ് അയച്ചത്. തട്ടിപ്പ് ആസൂത്രിതമാണോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എങ്കില്‍ ഗൂഡാലോചന കുറ്റത്തിന് ഐപിസി 120-ാംവകുപ്പ് കൂടി ചേര്‍ക്കും.


വാർത്തകൾ

Sign up for Newsletter



top