24
October 2020 - 11:47 am IST

Download Our Mobile App

World

trump

ട്രംപിന് വിഷം പുരട്ടിയ കത്ത്: സ്ത്രീ അറസ്റ്റിൽ

Published:21 September 2020

മാരക വിഷമായ റിസിൻ അടങ്ങിയ കവറാണ് തപാലിൽ അയച്ചിരുന്നത്. യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്കുള്ള തപാലുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ഇതു കണ്ടെത്തി കവർ വൈറ്റ്ഹൗസിലെത്താതെ തടഞ്ഞിരുന്നു. 

വാഷിങ്ടൺ: വൈറ്റ് ഹൗസിലേക്ക് വിഷം പുരട്ടിയ കത്ത് അയച്ച കേസിൽ ഒരു സ്ത്രീ അറസ്റ്റിലായതായി അന്വേഷണ ഉദ്യോഗസ്ഥർ. മാരക വിഷമായ റിസിൻ അടങ്ങിയ കവറാണ് തപാലിൽ അയച്ചിരുന്നത്. യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്കുള്ള തപാലുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ഇതു കണ്ടെത്തി കവർ വൈറ്റ്ഹൗസിലെത്താതെ തടഞ്ഞിരുന്നു. 

ന്യൂയോർക്ക്- ക്യാനഡ അതിർത്തിയിൽ നിന്നാണ് സ്ത്രീ അറസ്റ്റിലായിരിക്കുന്നത്. പ്രസിഡന്‍റ് ട്രംപിനെ തന്നെ ലക്ഷ്യം വച്ചാണ് കവർ അയച്ചതെന്നാണു നിഗമനം. പീസ് ബ്രിഡ്ജ് അതിർത്തിയിലുള്ള യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫിസർമാരാണ് സത്രീയെ കസ്റ്റഡിയിലെടുത്തത്. വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 


വാർത്തകൾ

Sign up for Newsletter



top