30
October 2020 - 7:06 am IST

Download Our Mobile App

Flash News
Archives

Wellness

alzheimer-s-patients-need-more-attention-than-others

ഒ​ട്ടേ​റെ ക​രു​ത​ൽ വേ​ണ്ട​വ​രാ​ണ് മ​റ​വി​രോ​ഗ​ബാ​ധി​ത​ർ

Published:21 September 2020

# ഡോ. ​പി.​ജെ. പ്ര​തീ​ഷ്

1994ല്‍ ​അ​ല്‍ഷി​മേ​ഴ്സ് ഡി​സീ​സ് ഇ​ന്‍റ്ര്‍നാ​ഷ​ണ​ല്‍ (എ​ഡി​ഐ) എ​ന്ന സം​ഘ​ട​ന​യു​ടെ പ​ത്താം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ദ്യ​മാ​യി സെ​പ്തം​ബ​ര്‍ 21ന് ​ലോ​ക അ​ല്‍ഷി​മേ​ഴ്സ് ദി​ന​മാ​യി ആ​ച​രി​ച്ച​ത്. 2012 മു​ത​ല്‍ എ​ല്ലാ വ​ര്‍ഷ​വും സെ​പ്തം​ബ​ര്‍ മാ​സം ലോ​ക അ​ല്‍ഷി​മേ​ഴ്സ് മാ​സാ​ച​ര​ണം ന​ട​ത്തി​വ​രു​ന്നു

1994ല്‍ ​അ​ല്‍ഷി​മേ​ഴ്സ് ഡി​സീ​സ് ഇ​ന്‍റ്ര്‍നാ​ഷ​ണ​ല്‍ (എ​ഡി​ഐ) എ​ന്ന സം​ഘ​ട​ന​യു​ടെ പ​ത്താം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ദ്യ​മാ​യി സെ​പ്തം​ബ​ര്‍ 21ന് ​ലോ​ക അ​ല്‍ഷി​മേ​ഴ്സ് ദി​ന​മാ​യി ആ​ച​രി​ച്ച​ത്. 2012 മു​ത​ല്‍ എ​ല്ലാ വ​ര്‍ഷ​വും സെ​പ്തം​ബ​ര്‍ മാ​സം ലോ​ക അ​ല്‍ഷി​മേ​ഴ്സ് മാ​സാ​ച​ര​ണം ന​ട​ത്തി​വ​രു​ന്നു. രോ​ഗ​ത്തെ​പ്പ​റ്റി​യും, അ​തു മൂ​ല​മു​ണ്ടാ​കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ളെ​പ്പ​റ്റി​യും, രോ​ഗ​ത്തെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ര​ണം ചെ​യ്യാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ളെ​പ്പ​റ്റി​യും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​വ​ര്‍ഷം എ​ട്ടാ​മ​ത്തെ ലോ​ക അ​ല്‍ഷി​മേ​ഴ്സ് മാ​സാ​ച​ര​ണ​മാ​ണ്. ഈ ​വ​ര്‍ഷ​ത്തെ ആ​ശ​യം "Lets talk about dementia' എ​ന്ന​താ​ണ്. 

മ​റ​വി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗ​മാ​ണ് അ​ല്‍ഷി​മേ​ഴ്സ് രോ​ഗം. ഈ ​രോ​ഗം ഉ​ണ്ടാ​കു​വാ​നു​ള്ള കാ​ര​ണ​ങ്ങ​ളെ​പ്പ​റ്റി വ്യ​ക്ത​ത ഇ​നി​യും കൈ​വ​ന്നി​ട്ടി​ല്ല. പാ​രി​സ്ഥി​തി​ക​വും ജ​നി​ത​ക​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് രോ​ഗം ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. മ​സ്തി​ഷ്ക കോ​ശ​ങ്ങ​ള്‍ക്കി​ട​യി​ല്‍ മൈ​ലോ​യി​ഡ് എ​ന്ന പ്രോ​ട്ടീ​ന്‍ നാ​രു​ക​ള്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തും താ​വ് എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന പ്രോ​ട്ടീ​ന്‍ ക​ര​ടു കു​രു​ക്കു​ക​ള്‍ നി​റ​യു​ന്ന​താ​യും അ​ല്‍ഷി​മേ​ഴ്സ് രോ​ഗി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്നു. അ​ല്‍ഷി​മേ​ഴ്സ് എ​ന്ന അ​സു​ഖം 65 വ​യ​സി​ന് മേ​ലെ​യു​ള്ള ആ​ളു​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. 

പ​ല​പ്പോ​ഴും അ​ല്‍ഷി​മേ​ഴ്സി​ന്‍റെ തു​ട​ക്കം സ​മീ​പ​കാ​ല ഓ​ര്‍മ ന​ഷ്ട​പ്പെ​ട​ലാ​ണ്. പി​ന്നീ​ട് രോ​ഗി​ക​ളി​ല്‍ ചി​ന്തി​ക്കു​വാ​നും മ​ന​സി​ലാ​ക്കു​വാ​നു​മു​ള്ള ശേ​ഷി, കാ​ര്യ​കാ​ര​ണ​ശേ​ഷി, ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​വാ​നു​ള്ള ക​ഴി​വ്, സ​ങ്ക​ല്‍പ്പി​ക്കു​വാ​നു​ള്ള ക​ഴി​വ് എ​ന്നി​വ​യി​ലും ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ്ടു​വ​രു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ ഒ​രേ കാ​ര്യം ത​ന്നെ ആ​വ​ര്‍ത്തി​ച്ചു ചെ​യ്യ​ല്‍, സ്ഥ​ല​കാ​ല ബോ​ധം ന​ഷ്ട​പ്പെ​ട​ല്‍, വി​ഷാ​ദം, ഉ​ത്ക​ണ്ഠ, അ​ടി​ക്ക​ടി ഭാ​വ​മാ​റ്റം, മ​റ്റു​ള്ള​വ​രെ സം​ശ​യി​ക്ക​ല്‍, മി​ഥ്യാ​ധാ​ര​ണ​ക​ള്‍, പെ​ട്ടെ​ന്ന് ദേ​ഷ്യ​പ്പെ​ട​ല്‍ മു​ത​ലാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും കാ​ണാ​റു​ണ്ട്. അ​വ​സാ​ന​ഘ​ട്ട​ങ്ങ​ളി​ല്‍ സം​സാ​രി​ക്കാ​നും പ്ര​തി​ക​രി​ക്കാ​നു​മു​ള്ള ക​ഴി​വ് ന​ഷ്ട​പ്പെ​ട​ല്‍, ദൈ​നം​ദി​ന​ച​ര്യ​ക​ള്‍ക്ക് പ​ര​സ​ഹാ​യം വേ​ണ്ടി​വ​ര​ല്‍ മു​ത​ലാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ക​യും, പ​തി​യെ രോ​ഗി​യു​ടെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യും ചെ​യ്യും. ത​ല​ച്ചോ​റി​ലെ കോ​ര്‍ട്ട​ക്സ്, ടെ​മ്പ​റ​ല്‍ ദ​ള​ങ്ങ​ള്‍, ഹി​പ്പോ​ക്യാ​മ്പ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ചി​ല മാ​റ്റ​ങ്ങ​ളാ​ണ് ഈ ​ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് കാ​ര​ണം. ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ ചി​ല​ത് മ​റ്റ് രോ​ഗ​ങ്ങ​ളോ​ടൊ​പ്പ​വും കാ​ണാ​റു​ള്ള​തു​കൊ​ണ്ട് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്ര​മാ​ണ് രോ​ഗം അ​ല്‍ഷി​മേ​ഴ്സ് ആ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​ന്‍ പ​റ്റൂ.
നാ​ഡീ​ശാ​സ്ത്ര​പ​ര​വും ശ​രീ​ര​ശാ​സ്ത്ര​പ​ര​വു​മാ​യ വൈ​ദ്യ​ശാ​സ്ത്ര നി​രീ​ക്ഷ​ണ​ങ്ങ​ള്‍ സി​ടി, എം​ആ​ര്‍ഐ സ്പെ​ക്റ്റ് സ്കാ​ന്‍ മു​ത​ലാ​യ പ​രി​ശോ​ധ​ന​ക​ള്‍ വ​ഴി സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള മ​റ്റു രോ​ഗ​ങ്ങ​ളു​ടെ അ​ഭാ​വം ഉ​റ​പ്പി​ക്ക​ള്‍ എ​ന്നി​വ രോ​ഗ​നി​ര്‍ണ​യം ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.
ഈ ​രോ​ഗം നി​ല​വി​ല്‍ കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ല്ലാ​ത്ത​തും സാ​വ​ധാ​നം മ​ര​ണ​കാ​ര​ണ​മാ​വു​ന്ന​തു​മാ​യ ഒ​രു രോ​ഗ​മാ​ണ്. ചി​കി​ത്സാ​രീ​തി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ​യും സു​ര​ക്ഷ​യെ​യും കു​റി​ച്ച് പ​ഠ​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ളി​ലൂ​ടെ അ​ല്‍ഷി​മേ​ഴ്സി​നെ പ്ര​തി​രോ​ധി​ക്കാ​നും വൈ​കി​ക്കാ​നും ക​ഴി​യും. പ​തി​വാ​യ വ്യാ​യാ​മം, ഭ​ക്ഷ​ണ​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍ഗ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്ത​ല്‍, ര​ക്ത​സ​മ്മ​ര്‍ദം, അ​മി​ത കൊ​ള​സ്ട്രോ​ള്‍, പ്ര​മേ​ഹം എ​ന്നി​വ ഉ​ണ്ടെ​ങ്കി​ല്‍ അ​തു മ​രു​ന്നു ക​ഴി​ച്ച് കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്ക​ല്‍, വാ​യ​ന, എ​ഴു​ത്ത്, ന​ല്ല സൗ​ഹൃ​ദ​ങ്ങ​ള്‍, ന​ല്ല ഉ​റ​ക്കം എ​ന്നി​വ അ​തി​ല്‍ ചി​ല​ത് മാ​ത്രം.

രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കു​വാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്. അ​ല്‍ഷി​മേ​ഴ്സ് രോ​ഗി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന അ​നു​ചി​ത​മാ​യ ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ക്കും ഇ​പ്പോ​ള്‍ മ​രു​ന്നു​ക​ളും പെ​രു​മാ​റ്റ ചി​കി​ത്സ​ക​ളും ല​ഭ്യ​മാ​ണ്. ഈ ​രോ​ഗി​ക​ള്‍ക്ക് മ​രു​ന്നു​ക​ളി​ലു​പ​രി സ്നേ​ഹ​വും പ​രി​പാ​ല​ന​വു​മാ​ണ് ഏ​റ്റ​വും അ​ത്യാ​വ​ശ്യം. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. അ​വ​ര്‍ രോ​ഗി​ക​ള്‍ക്ക് അ​ള​വ​റ്റ സ്നേ​ഹ​വും സ​ഹാ​യ​വും മാ​ര്‍ഗ​നി​ര്‍ദേ​ശ​വും ന​ല്‍കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ കാ​ര്യ​നി​ര്‍വ​ഹ​ണ ശേ​ഷി​യും വ​ർ​ധി​പ്പി​ച്ചെ​ടു​ക്കാ​നും ശ്ര​മി​ക്കു​ക. സ​മ​യ​മെ​ടു​ത്ത് രോ​ഗി​യെ പ​രി​ശീ​ലി​പ്പി​ച്ച് എ​ന്തു​കാ​ര്യ​വും ഒ​രു ദി​ന​ച​ര്യ​യി​ലാ​ക്കി​യെ​ടു​ക്കു​ക. രോ​ഗി​ക്ക് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​നാ​കാ​നു​ള​ള അ​വ​സ​രം ന​ല്‍കി ഓ​രോ ദി​വ​സ​ത്തെ​യും പ്ര​വ​ര്‍ത്ത​നം ശ്ര​ദ്ധി​ച്ച് അ​തി​ലെ അ​പാ​ക​ത​ക​ള്‍ മാ​റ്റി മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​ദ്ധി​ക്കു​ക.

രോ​ഗി ക്ഷു​ഭി​ത​നാ​ണെ​ങ്കി​ല്‍ അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളും മ​ന​സി​ലാ​ക്കി അ​ത് വ​ർ​ധി​ക്കാ​ത്ത വി​ധം പെ​രു​മാ​റു​ക. പ​ഴ​യ കാ​ല​ത്തെ മാ​ത്രം മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന അ​വ​ര്‍ അ​ല​ഞ്ഞു​തി​രി​യു​ക​യോ അ​വ​ര്‍ക്ക് മി​ഥ്യാ​ഭ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ക​യോ ചെ​യ്താ​ല്‍ ആ ​സ​മ​യ​ത്തെ ചി​ന്ത​യെ വി​ഷ​യം മാ​റ്റി വ​ഴി​തി​രി​ച്ചു കൊ​ണ്ടു​വ​രി​ക. ദൈ​നം​ദി​കാ​ര്യ​ങ്ങ​ളി​ല്‍ കൃ​ത്യ​ത വ​രാ​നാ​യി ദി​വ​സ​വും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​ടെ കു​റി​പ്പു​ണ്ടാ​ക്കി റൂ​മി​ലും ബാ​ത്ത്റൂ​മി​ലും ഒ​ക്കെ ഒ​ട്ടി​ച്ചു​വ​യ്ക്കാം, തീ​യ​തി​ക​ള്‍ കൃ​ത്യ​മാ​യി ഓ​ര്‍ക്കാ​ന്‍ വ​ലി​യ ക​ല​ണ്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍ വ​ഴി​തെ​റ്റി​പ്പോ​കാ​തി​രി​ക്കാ​നും അ​വ​ര്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കാ​തി​രി​ക്കാ​നും റൂ​മു​ക​ളി​ല്‍ ന​ല്ല ലൈ​റ്റി​ങ് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ചെ​യ്യാം.

മ​റ​വി​യു​ള​ള രോ​ഗി​ക​ളെ ഒ​റ്റ​യ്ക്കി​രു​ത്തു​ന്ന​ത് അ​പ​ക​ട​മാ​യേ​ക്കാം. അ​തു​കൊ​ണ്ടു ത​ന്നെ പ​രി​ചാ​ര​ക​ന്‍ ഉ​റ​ങ്ങു​ക​യോ ജോ​ലി​ത്തി​ര​ക്കി​ലോ ആ​യാ​ല്‍ രോ​ഗി​യെ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ രോ​ഗി​യു​ടെ പേ​രും ടെ​ലി​ഫോ​ണ്‍ ന​മ്പ​റും വ​സ്ത്ര​ത്തി​ന്‍റെ പി​റ​കി​ല്‍ തു​ന്നി​വ​യ്ക്കാം. അ​യ​ല്‍പ​ക്ക​ത്തും, അ​ടു​ത്ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും രോ​ഗി​യെ​ക്കു​റി​ച്ച് അ​റി​വ് കൊ​ടു​ക്കു​ക​യും കാ​ണാ​താ​യാ​ലു​ട​ന്‍ പ​തി​വു​ള​ള ഇ​ട​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ക്കു​ക​യും വേ​ണം. ഒ​രേ സ​മ​യം ഭ​ക്ഷ​ണം കൂ​ടു​ത​ല്‍ അ​ള​വി​ല്‍ കൊ​ടു​ക്കാ​തെ ഘ​ട്ടം​ഘ​ട്ട​മാ​ക്കി​ക്കൊ​ടു​ക്കു​ക. നാ​രു​ക​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ധാ​രാ​ളം കൊ​ടു​ക്കു​ക. ഭ​ക്ഷ​ണം ച​വ​യ്ക്കു​വാ​നും അ​തു​ക​ഴി​ഞ്ഞ് വി​ഴു​ങ്ങു​ന്ന​തും ഓ​ര്‍മി​പ്പി​ക്കു​ക. ക​ഴി​വ​തും അ​വ​രെ​ക്കൊ​ണ്ടു​ത​ന്നെ ക​ഴി​ക്കാ​നും കു​ടി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. ഒ​ന്നി​നും ദേ​ഷ്യ​ഭാ​വ​ത്തോ​ടെ നി​ര്‍ബ​ന്ധി​ക്ക​രു​ത്. ക​ഴി​ച്ചു​ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​യു​മ്പോ​ള്‍ പ​രി​ചാ​ര​ക​ന്‍ ത​ന്നെ ഓ​ര്‍മി​ച്ച് മൂ​ത്ര​വി​സ​ര്‍ജ​ന​ത്തി​നു പ്രേ​രി​പ്പി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക.

രാ​ത്രി ഏ​ഴു മ​ണി​ക്കു ശേ​ഷം പാ​നീ​യ​ങ്ങ​ളു​ടെ അ​ള​വ് ക​ഴി​വ​തും കു​റ​യ്ക്കു​ക. ഇ​ത് സു​ഖ​നി​ദ്ര​യ്ക്ക് സ​ഹാ​യി​ക്കും. ക​ക്കൂ​സി​ന്‍റെ വാ​തി​ല്‍ തു​റ​ന്നി​ടു​ന്ന​തും വാ​തി​ലി​ല്‍ ക​ക്കൂ​സി​ന്‍റെ പ​ടം ഒ​ട്ടി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്. ശാ​ന്ത​നാ​യി​രി​ക്കു​മ്പോ​ള്‍ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ള്‍ നോ​ക്കി സ​മ​യ​മെ​ടു​ത്ത് കു​ളി​പ്പി​ക്കു​ക. ശ്ര​ദ്ധ തി​രി​ക്കാ​ന്‍ പാ​ട്ടോ മ​റ്റോ വ​യ്ക്കാം. മ​രു​ന്നു ക​ഴി​ക്കാ​ന്‍ മ​ടി​യു​ള​ള​വ​ര്‍ക്ക് അ​ത് പൊ​ടി​ച്ചോ അ​ല്ലാ​തെ​യോ ഭ​ക്ഷ​ണ​ത്തി​ല്‍ ചേ​ര്‍ത്ത് കൊ​ടു​ക്കാം. രോ​ഗി​യു​ടെ മു​മ്പി​ല്‍ പി​റു​പി​റു​ക്കു​ക​യോ ദേ​ഷ്യ​പ്പെ​ടു​ക​യോ ചെ​യ്യ​രു​ത്. അ​മ്മ​യു​ടെ ഛായ​യു​ള​ള മ​ക​ളെ ഭാ​ര്യ​യാ​ണെ​ന്നും മ​റ്റ് തെ​റ്റി​ദ്ധ​രി​ച്ച് സ്വ​ഭാ​വ വൈ​ക​ല്യം കാ​ണി​ക്കു​ക​യോ, മ​ക​നെ തെ​റ്റി​ദ്ധ​രി​ച്ച് ഭ​ര്‍ത്താ​വാ​ണെ​ന്ന് സം​ശ​യി​ക്കു​ക​യോ ചെ​യ്യാം. അ​ത് മ​ന​സി​ലാ​ക്കി ക്ഷ​മി​ച്ച് അ​വ​രോ​ട് പെ​രു​മാ​റു​ക. ല​ളി​ത​മാ​യും ലാ​ഘ​വ​ത്തോ​ടും നി​ര്‍ത്തി​നി​ര്‍ത്തി സം​സാ​രി​ക്കു​ക. ഇ​തു​കൊ​ണ്ടൊ​ക്കെ​ത്ത​ന്നെ പ​രി​ചാ​ര​ക​ര്‍ക്കു വേ​ണ്ട​ത് അ​നു​ക​മ്പ​യും സ​മ​ര്‍പ്പ​ണ ബോ​ധ​വു​മാ​ണ്. 

രോ​ഗി​യു​ടെ പ​രി​പാ​ല​ക​ന്‍ ശ​രാ​ശ​രി 16 മ​ണി​ക്കൂ​റെ​ങ്കി​ലും ഒ​രു ദി​വ​സം രോ​ഗ​ശു​ശ്രൂ​ഷ​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്നു. അ​ല്‍ഷി​മേ​ഴ്സ് രോ​ഗി​ക​ള്‍ക്കു​ണ്ടാ​കു​ന്ന പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സം, മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ അ​വ​രു​ടെ ശു​ശ്രൂ​ഷ​ക​രി​ല്‍ വ​ള​രെ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​മാ​യ അ​റി​വ്, പി​ന്തു​ണ എ​ന്നി​വ ഇ​ല്ലെ​ങ്കി​ല്‍ അ​ല്‍ഷി​മേ​ഴ്സ് രോ​ഗി​ക​ളു​ടെ ശു​ശ്രൂ​ഷ​ക​രി​ല്‍ സാ​മൂ​ഹ്യ​പ​ര​വും വ്യ​ക്തി​പ​ര​വും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്നു. അ​തു​കൊ​ണ്ട് അ​വ​രെ അ​വ​ര്‍ ചെ​യ്യു​ന്ന ജോ​ലി​യു​ടെ മ​ഹ​ത്വ​വും മൂ​ല്യ​വും മ​ന​സി​ലാ​ക്കി​പ്പി​ക്കു​ക. ഇ​ത്ത​രം ജോ​ലി​ക​ള്‍ക്ക് പ്രോ​ത്സാ​ഹ​ന​വും താ​ങ്ങും ന​ല്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ങ്ങ​ളാ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക.

അ​വ​രെ കൂ​ടു​ത​ല്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത ഉ​ള​ള​വ​രാ​ക്കി അ​തോ​ടൊ​പ്പം ത​ന്നെ അ​വ​രെ ജീ​വി​ത​ത്തി​ല്‍ സ​ര്‍ഗാ​ത്മ​ക​ത ന​ല്കു​ന്ന ബ​ന്ധ​ങ്ങ​ളെ ഊ​ട്ടി ഉ​റ​പ്പി​ക്കു​ക​യും, ജീ​വി​ത​ത്തി​ല്‍ ഇ​ട​വേ​ള​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ​യും, സ്വ​ന്തം ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യം പ​രി​പാ​ലി​ക്കാ​ന്‍ ശ്ര​ദ്ധ പു​ല​ര്‍ത്തേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കേ​ണ്ട​തും വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​നെ​ല്ലാം അ​വ​സ​ര​മൊ​രു​ക്കാ​ൻ ന​ട​ത്തു​ന്ന ഒ​രു കൂ​ട്ടാ​യ പ​രി​ശ്ര​മാ​ണ് ലോ​ക അ​ല്‍ഷി​മേ​ഴ്സ് ദി​നാ​ച​ര​ണ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചി​ട്ടു​ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും. 

(എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ലെ ലൂ​ർ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ലെ ക​ൺ​സ​ൽ​റ്റ​ന്‍റ് സൈ​ക്യാ​ട്രി​സ്റ്റാ​ണ് ലേ​ഖ​ക​ൻ)


വാർത്തകൾ

Sign up for Newsletter



top