24
October 2020 - 12:28 pm IST

Download Our Mobile App

Football

english-premier-league-manchester-failed-in-first-match

തോ​റ്റു തു​ട​ങ്ങി ചു​വ​ന്ന ചെ​കു​ത്താ​ന്മാ​ര്‍

Published:21 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റ് തു​ട​ങ്ങി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. ക്രി​സ്റ്റ​ല്‍ പാ​ല​സാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ത​ട്ട​ക​ത്തി​ല്‍ 3-1ന് ​ആ​തി​ഥേ​യ​രെ നാ​ണം കെ​ടു​ത്തി​യ​ത്.

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റ് തു​ട​ങ്ങി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. ക്രി​സ്റ്റ​ല്‍ പാ​ല​സാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ത​ട്ട​ക​ത്തി​ല്‍ 3-1ന് ​ആ​തി​ഥേ​യ​രെ നാ​ണം കെ​ടു​ത്തി​യ​ത്. 4-2-3-1 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ യു​ണൈ​റ്റ​ഡി​നെ 4-4-2 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ ക്രി​സ്റ്റ​ല്‍ പാ​ല​സ് ഏ​ഴാം മി​നു​ട്ടി​ല്‍ത്ത​ന്നെ ഞെ​ട്ടി​ച്ചു. ജെ​ഫ്രി സ്‌​കു​ലൂ​പി​ന്‍റെ അ​സി​സ്റ്റി​ല്‍ ആ​ന്‍ഡ്രോ​സ് ടൗ​ണ്‍സെ​ന്‍ഡാ​ണ് ക്രി​സ്റ്റ​ലി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ഒ​രു ഗോ​ളി​ന്‍റെ ലീ​ഡും നി​ല​നി​ര്‍ത്താ​ന്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നാ​യി. 72ാം മി​നു​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍റ്റി മു​ത​ലാ​ക്കാ​ന്‍ ക്രി​സ്റ്റ​ലി​ന്‍റെ ജോ​ര്‍ദാ​ന്‍ ഐ​യ്ക്ക് സാ​ധി​ച്ചി​ല്ല.
   
ര​ണ്ട് മി​നിറ്റിനു​ള്ളി​ല്‍ മ​റ്റൊ​രു പെ​നാ​ല്‍റ്റി​യി​ലൂ​ടെ വി​ല്‍ഫ്രെ​ഡ് സാ​ഹ ക്രി​സ്റ്റ​ലി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. 80ാം മി​നു​ട്ടി​ല്‍ ഡോ​ണി വാ​ന്‍ ഡി ​ബീ​ക്കി​ലൂ​ടെ യു​ണൈ​റ്റ​ഡ് ഒ​രു ഗോ​ള്‍ മ​ട​ക്കി​യ​ര​പ്പോ​ള്‍ 85ാം മി​നിറ്റില്‍ സാ​ഹ ക്രി​സ്റ്റ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ മൂ​ന്നാം ഗോ​ള്‍ ചേ​ര്‍ത്ത് ക്രി​സ്റ്റ​ല്‍ പാ​ല​സി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ​ല്ലാം ക​ളി​ച്ചി​ട്ടും യു​ണൈ​റ്റ​ഡ് ആ​ദ്യ മ​ത്സ​രം തോ​റ്റ​ത് പ​രി​ശീ​ല​ക​ന്‍ സോ​ള്‍ഷെ​യ​റി​നും ത​ല​വേ​ദ​യാ​കും. ബ്രൈ​റ്റ​നാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ അ​ടു​ത്ത എ​തി​രാ​ളി. അ​തേ സ​മ​യം തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണ് ആ​ഴ്സ​ണ​ല്‍ നേ​ടി​യ​ത്. 
 
വെ​സ്റ്റ് ഹാ​മി​നെ 2-1നാ​ണ് പീ​ര​ങ്കി​പ്പ​ട ത​ക​ര്‍ത്ത​ത്. 25ാം മി​നു​ട്ടി​ല്‍ ഔ​ബ്മെ​യാ​ങ് ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​പ്പോ​ള്‍ അ​ല​ക്സാ​ണ്ട​ര്‍ ലാ​ക്ക​സാ​റ്റെ​യ്ക്ക് പി​ഴ​ച്ചി​ല്ല. ആ​ദ്യം ലീ​ഡ് എ​ടു​ത്തെ​ങ്കി​ലും ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മി​ച്ചെ​യ്ല്‍ അ​ന്‍റോ​ണി​യോ​യി​ലൂ​ടെ വെ​സ്റ്റ് ഹാം ​ഗോ​ള്‍ മ​ട​ക്കി. 
   
ഇ​തോ​ടെ ര​ണ്ടാം പ​കു​തി കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​യി. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 85ാം മി​നു​ട്ടി​ല്‍ സെ​ബ​ല്ലോ​സി​ന്‍റെ അ​സി​സ്റ്റി​ല്‍ എ​ഡ്വേ​ര്‍ഡ് ഗ​ണ്ണേ​ഴ്സി​ന്‍റെ വി​ജ​യ ഗോ​ള്‍ നേ​ടു​ക​യാ​യി​രു​ന്നു. അ​വ​സാ​ന സീ​സ​ണി​ല്‍ മോ​ശം ഫോ​മി​ലാ​യി​രു​ന്ന ആ​ഴ്സ​ണ​ല്‍ ഇ​ത്ത​വ​ണ വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍കു​ന്ന തു​ട​ക്ക​മാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. 

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഫു​ള്‍ഹാ​മി​നെ​യാ​ണ് ആ​ഴ്സ​ണ​ല്‍ തോ​ല്‍പ്പി​ച്ച​ത്. 28ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും ചി​ര​വൈ​രി​ക​ളു​മാ​യ ലി​വ​ര്‍പൂ​ളാ​ണ് ആ​ഴ്സ​ണ​ലി​ന്‍റെ എ​തി​രാ​ളി. ബു​ണ്ട​സ്ലീ​ഗ​യി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ട് വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മോ​ഷ​ന്‍ഗ്ലാ​ഡ്ബാ​ക്കി​നെ​തി​രേ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ള്‍ ജ​യ​മാ​ണ് ക​രു​ത്ത​രാ​യ ഡോ​ര്‍ട്ട്മു​ണ്ട് നേ​ടി​യ​ത്. 35ാം മി​നു​ട്ടി​ല്‍ ജി​യോ​വാ​നി റെ​യ്ന ഡോ​ര്‍ട്ട്മു​ണ്ടി​ന്‍റെ സ്‌​കോ​ര്‍ബോ​ര്‍ഡ് തു​റ​ന്ന​പ്പോ​ള്‍ 54ാം മി​നു​ട്ടി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യും 77ാം മി​നു​ട്ടി​ല്‍ ജാ​ഡോ​ന്‍ സാ​ഞ്ചോ​യു​ടെ അ​സി​സ്റ്റി​ലും എ​ര്‍ലി​ങ് ഹാ​ല​ന്‍ഡാ​ണ് ഡോ​ര്‍ട്ട്മു​ണ്ടി​നു​വേ​ണ്ടി ര​ണ്ട് ഗോ​ള്‍ നേ​ടി​യ​ത്.

ന്യൂകാസിലിന് കനത്ത തോൽവി 

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​ന് ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ല്‍ ക​ന​ത്ത തോ​ല്‍വി. ബ്ര​യ്റ്റ​ണ്‍ ഹോ​വ് ആ​ല്‍ബി​യ​നോ​ട് എ​തി​രി​ല്ലാ​ത്ത 3 ഗോ​ളു​ക​ള്‍ക്കാ​ണ് സ്റ്റീ​വ് ബ്രൂ​സി​ന്‍റെ ടീം ​ത​ക​ര്‍ന്ന​ത്. സ്വ​പ്ന സ​മാ​ന​മാ​യ തു​ട​ക്ക​മാ​ണ് എ​വേ മ​ത്സ​ര​ത്തി​ല്‍ ബ്ര​യ്റ്റ​ണ്‍ നേ​ടി​യ​ത്. ആ​ദ്യ 10 മി​നു​ട്ടി​ല്‍ ത​ന്നെ 2 ത​വ​ണ​യാ​ണ് അ​വ​ര്‍ ന്യൂ​കാ​സി​ല്‍ ഗോ​ള്‍ വ​ല കു​ലു​ക്കി​യ​ത്. നാ​ലാം മി​നു​ട്ടി​ല്‍ ലാം​പ്റ്റി​യെ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച പെ​നാ​ല്‍റ്റി ഗോ​ളാ​ക്കി മൗ​പെ ആ​ണ് സ്‌​കോ​ര്‍ ബോ​ര്‍ഡ് തു​റ​ന്ന​ത്. ഏ​റെ വൈ​കാ​തെ ട്രോ​സാ​ര്‍ഡി​ന്‍റെ അ​സി​സ്റ്റി​ല്‍ മൗ​പെ ത​ന്നെ വീ​ണ്ടും ഗോ​ള്‍ നേ​ടി സ്‌​കോ​ര്‍ 0-2 ആ​ക്കി ഉ​യ​ര്‍ത്തി. 83 ആം ​മി​നു​ട്ടി​ല്‍ കോ​ണോ​ലി ആ​ണ് അ​വ​രു​ടെ മൂ​ന്നാം ഗോ​ള്‍ നേ​ടി​യ​ത്. പ​ക്ഷെ 89 ആം ​മി​നു​ട്ടി​ല്‍ മ​ധ്യ​നി​ര താ​രം ബി​സോ​മ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട് പു​റ​ത്താ​യ​ത് അ​വ​ര്‍ക്ക് ജ​യ​ത്തി​ലും നി​രാ​ശ​യാ​യി.

കെ​യ്ൻ- സോ​ൺ കൂ​ട്ടു​കെ​ട്ട്

ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ന്ന​ലെ ക​ണ്ട​ത് അ​ത്യ​പൂ​ർ​വ്വ കാ​ഴ്ച. നാ​ലു ഗോ​ൾ അ​ടി​ച്ച ഒ​രു താ​ര​വും നാ​ല് അ​സി​സ്റ്റ് ന​ൽ​കി​യ താ​ര​വും ഒ​ക്കെ ഒ​രു ക​ളി​യി​ൽ ഉ​ണ്ടാ​വു​ക എ​ന്ന​ത് എ​പ്പോ​ഴും കാ​ണു​ന്ന കാ​ര്യ​മ​ല്ല. ഇ​ന്ന​ലെ ടോ​ട്ട​നം -സ​താം​പ്ട​ൺ മ​ത്സ​ര​ത്തി​ൽ ആ​ണ് സ്പ​ർ​സ് അ​റ്റാ​ക്കിം​ഗ് താ​ര​ങ്ങ​ളാ​യ ഹാ​രി കെ​യ്നും സോ​ണും ത​മ്മി​ൽ ഈ ​അ​പൂ​ർ​വ്വ കൂ​ട്ടു​കെ​ട്ട് ക​ണ്ട​ത്. സ​താം​പ്ട​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ വെ​ച്ച് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തു​ട​ക്ക​ത്തി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു നി​ന്ന ശേ​ഷം തി​രി​ച്ച​ടി​ച്ച സ്പ​ർ​സ് 5-2ന്‍റെ ​വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.ആ​ദ്യ പ​കു​തി​യി​ൽ ഇം​ഗ്സി​ന്‍റെ സ്ട്രൈ​ക്കി​ലൂ​ടെ ആ​യി​രു​ന്നു സൗ​താ​മ്പ്ട​ൺ ലീ​ഡ് എ​ടു​ത്ത​ത്. പ​ക്ഷെ ആ ​ഗോ​ളൊ​ടെ സ്പ​ർ​സി​ന്‍റെ അ​റ്റാ​ക്ക് ഉ​ണ​ർ​ന്നു. പി​ന്നെ​യാ​ണ് കെ​യ്നും സോ​ണും കൂ​ടെ സ​താം​പ്ട​ണെ ത​ക​ർ​ത്ത​ത്. 
 
ആ​ദ്യ പ​കു​തി​ക്ക് തൊ​ട്ടു മു​മ്പ് കെ​യ്നി​ന്‍റെ പാ​സി​ൽ നി​ന്ന് സോ​ൺ സ്പ​ർ​സി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി. സ​മ​നി​ല ന​ൽ​കി. പി​ന്നീ​ട് 47, 64, 73 മി​നു​ട്ടു​ക​ളി​ൽ ഇ​തേ കെ​യ്ൻ പാ​സ് ന​ൽ​കി ഇ​തേ സോ​ൺ ഗോ​ള​ടി​ച്ചു. 73 മി​നു​ട്ട് ക​ഴി​ഞ്ഞ​പ്പോ​ൾ സ്പ​ർ​സ് 4-1ന് ​മു​ന്നി​ൽ. കെ​യ്നി​ന് നാ​ല് അ​സി​സ്റ്റ്, സോ​ണി​ന് നാ​ല് ഗോ​ളു​ക​ൾ.ഇ​തോ​ടെ ത​ന്നെ ത​ക​ർ​ന്ന സ​താം​പ്ട​ന്‍റെ വ​ല​യി​ൽ 82-ാം മി​നി​റ്റി​ൽ കെ​യ്നി​ന്‍റെ വ​ക അ​ഞ്ചാം ഗോ​ളും വ​ന്നു. 90-ാം മി​നു​ട്ടി​ൽ ഇം​ഗ്സി​ന്‍റെ പെ​നാൽറ്റി സ​താം​പ്ട​ണ് അ​വ​രു​ടെ ര​ണ്ടാം ഗോ​ൾ ന​ൽ​കി എ​ങ്കി​ലും പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​ൻ അ​വ​ർ​ക്ക് ആ​കു​മാ​യി​രു​ന്നി​ല്ല.


വാർത്തകൾ

Sign up for Newsletter



top