24
October 2020 - 12:01 pm IST

Download Our Mobile App

Kollywood

kasthuri

എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്; ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് നടി കസ്തൂരി

Published:22 September 2020

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു താരം. വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യമാണ്.

സിനിമയിൽ നിന്ന് തനിക്കും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു താരം. വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യമാണ്. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റൊരു ഗുണവുമില്ല - കസ്തൂരി കുറിച്ചു. 

ഇതിനിടെയാണ് കസ്തൂരിയോട് ചോദ്യവുമായി ഒരാൾ രംഗത്തുവന്നത്. നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചതെങ്കിൽ നിയമ വശങ്ങളേക്കുറിച്ച് സംസാരിക്കുമോ എന്നായിരുന്നു അയാളുടെ ചോദ്യം. എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് കസ്തൂരിയുടെ മറുപടി.

എന്നാൽ അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് നടിയോട് ആരാധകർ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി പ്രതികരിച്ചില്ല. ബോളിവുഡ് നടി പായൽ ഘോഷാണ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

 


വാർത്തകൾ

Sign up for Newsletter



top