24
October 2020 - 12:21 pm IST

Download Our Mobile App

Football

chelsea-liverpool-match-review

ചെ​ല്‍സി​യെ മ​റി​ച്ച് ചാം​പ്യ​ന്മാ​ര്‍

Published:22 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ചെ​ല്‍സി​യെ ത​ക​ര്‍ത്ത് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് യ​ര്‍ഗ​ന്‍ ക്ലോ​പ്പി​ന്‍റെ ശി​ഷ്യ​ന്മാ​ര്‍ ലം​പാ​ര്‍ഡി​ന്‍റെ ചെ​ല്‍സി​യെ ത​ക​ര്‍ത്ത​ത്.

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ചെ​ല്‍സി​യെ ത​ക​ര്‍ത്ത് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് യ​ര്‍ഗ​ന്‍ ക്ലോ​പ്പി​ന്‍റെ ശി​ഷ്യ​ന്മാ​ര്‍ ലം​പാ​ര്‍ഡി​ന്‍റെ ചെ​ല്‍സി​യെ ത​ക​ര്‍ത്ത​ത്. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ല്‍ ചെ​ല്‍സി​യു​ടെ ആ​ന്‍ഡ്രി​യാ​സ് ക്രി​സ്റ്റി​ന്‍സ​ന്‍ ചു​വ​പ്പ് ക​ണ്ട് പു​റ​ത്തു​പോ​യ​താ​ണ് ടീ​മി​ന് തി​രി​ച്ച​ടി​യാ​യ​ത്. 10 പേ​രാ​യി ചു​രു​ങ്ങി​യ ചെ​ല്‍സി​യു​ടെ പ​രി​മി​തി​യെ ലി​വ​ര്‍പൂ​ള്‍ നി​ര മു​ത​ലെ​ടു​ത്തു. 50ാം മി​നു​ട്ടി​ലും 54ാം മി​നു​ട്ടി​ലും സാ​ദി​യോ മാ​നെ​യാ​ണ് ലി​വ​ര്‍പൂ​ളി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. 75ാം മി​നു​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍റ്റി ജോ​ര്‍ജി​ഞ്ഞോ പാ​ഴാ​ക്കി​യ​തും ചെ​ല്‍സി​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ​യാ​ണ് ലി​വ​ര്‍പൂ​ള്‍ തോ​ല്‍പ്പി​ച്ച​ത്.

ജോ​സ് മൗ​റീ​ഞ്ഞോ​യു​ടെ ടോ​ട്ട​നം സ​താം​പ്റ്റ​ണെ​തി​രേ ത​ക​ര്‍പ്പ​ന്‍ ജ​യ​മാ​ണ് നേ​ടി​യ​ത്. സ​ണ്‍ഹ്യൂ​ങ് മി​ന്‍ നാ​ല് ഗോ​ളു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ല്‍ 5-2നാ​ണ് സ്പ​ര്‍സ് വി​ജ​യം അ​ക്കൗ​ണ്ടി​ലാ​ക്കി​യ​ത്. ടോ​ട്ട​ന​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ ഗാ​ര​ത് ബെ​യ്‌ലിന് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ട നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ടോ​ട്ട​ന​ത്തി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്. 32ാം മി​നു​ട്ടി​ല്‍ ഡാ​നി ഇ​ന്‍ഗ​സ് സ​താം​പ്റ്റ​ണി​ന്‍റെ സ്‌​കോ​ര്‍ബോ​ര്‍ഡ് തു​റ​ന്ന​പ്പോ​ള്‍ ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക സ​മ​യ​ത്ത് സ​ണ്‍ഹ്യൂ​ങ് മി​ന്‍ ഗോ​ള്‍ മ​ട​ക്കി. 47,64,73 മി​നു​ട്ടു​ക​ളി​ലും സ​ണ്‍ഹ്യൂ​ങ് മി​ന്‍ ടോ​ട്ട​ന​ത്തി​നാ​യി ല​ക്ഷ്യം ക​ണ്ടു. 
 
82ാം മി​നി​റ്റി​ല്‍ ഹാ​രി കെ​യ്ന്‍ ടോ​ട്ട​ന​ത്തി​ന്‍റെ സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ അ​ഞ്ചാം ഗോ​ള്‍ ചേ​ര്‍ത്തു. 90ാം മി​നു​ട്ടി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ഇ​ന്‍ഗ​സ് സ​താം​പ്റ്റ​ണി​ന് ര​ണ്ടാം ഗോ​ള്‍ സ​മ്മാ​നി​ച്ചു. ലെ​സ്റ്റ​ര്‍ സി​റ്റി​യും ത​ക​ര്‍പ്പ​ന്‍ ജ​യം ആ​ഘോ​ഷി​ച്ചു. ബേ​ണ്‍ലി​യെ 4-2നാ​ണ് ലെ​സ്റ്റ​ര്‍ ത​ക​ര്‍ത്ത​ത്. 10ാം മി​നു​ട്ടി​ല്‍ ക്രി​സ് വു​ഡി​ലൂ​ടെ ബേ​ണ്‍ലി ആ​ദ്യം മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ 20ാം മി​നു​ട്ടി​ല്‍ ഹാ​ര്‍വി ബേ​മ​സ് ലെ​സ്റ്റ​റി​നാ​യി ഗോ​ള്‍ മ​ട​ക്കി. 50ാം മി​നു​ട്ടി​ല്‍ എ​റി​ക് പീ​യേ​റ്റേ​ഴ്സി​ന്‍റെ സെ​ല്‍ഫ് ഗോ​ളി​ല്‍ ലെ​സ്റ്റ​ര്‍ ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ 61ാം മി​നു​ട്ടി​ല്‍ ജെ​യിം​സ് ജെ​സ്റ്റി​ന്‍ മൂ​ന്നാം ഗോ​ള്‍ സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ ചേ​ര്‍ത്തു. 73ാം മി​നു​ട്ടി​ല്‍ ജി​മ്മി ഡൂ​ണി​യു​ടെ ഗോ​ളി​ല്‍ ബേ​ണ്‍ലി സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ ര​ണ്ടാം ഗോ​ള്‍ ചേ​ര്‍ത്ത​പ്പോ​ള്‍ 79ാം മി​നു​ട്ടി​ല്‍ ഡെ​ന്നി​സ് പ്ര​യ​റ്റ് ലെ​സ്റ്റ​റി​ന്‍റെ ഗോ​ള്‍പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി. 

ലാ​ലി​ഗ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് ഗോ​ള്‍ര​ഹി​ത സ​മ​നി​ല.   റ​യ​ല്‍ സോ​സി​ഡാ​ഡാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച​ത്. ക​രിം ബെ​ന്‍സീ​മ,വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍,ക​ര്‍വ​ഹാ​ല്‍,മോ​ഡ്രി​ച്ച്,സെ​ര്‍ജി​യോ റാ​മോ​സ് എ​ന്നി​വ​രെ​ല്ലാം റ​യ​ല്‍ നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. ഫ്ര​ഞ്ച് ലീ​ഗി​ല്‍ പി​എ​സ്ജി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് നൈ​സി​നെ തോ​ല്‍പ്പി​ച്ചു. 38ാം മി​നു​ട്ടി​ല്‍ എം​ബാ​പ്പെ,45ാം മി​നു​ട്ടി​ല്‍ ഏ​ഞ്ച​ല്‍ ഡി ​മ​രി​യ,66ാം മി​നു​ട്ടി​ല്‍ മാ​ര്‍ക്കി​ഞ്ഞോ​സ് എ​ന്നി​വ​രാ​ണ് പി​എ​സ്ജി​ക്കു​വേ​ണ്ടി ല​ക്ഷ്യം ക​ണ്ട​ത്. ആ​ദ്യ ര​ണ്ട് മ​ത്സ​ര​വും തോ​റ്റ പി​എ​സ്ജിക്ക് ഈ ജയം ആശ്വാസമായി. 


വാർത്തകൾ

Sign up for Newsletter



top