24
October 2020 - 11:09 am IST

Download Our Mobile App

Cricket

rajasthan-first-ipl-match-preview

സഞ്ജു സാംസൺ ഇന്നിറങ്ങും

Published:22 September 2020

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ ഇന്നു കളിക്കാനിറങ്ങും. മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ. ജോസ് ബട്‌ലറുടെ അഭാവത്തിൽ സഞ്ജു ഇന്ന് ഓപ്പൺ ചെയ്യാനുള്ള സാധ്യതയുമുണ്ട്. 

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ ഇന്നു കളിക്കാനിറങ്ങും. മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ. ജോസ് ബട്‌ലറുടെ അഭാവത്തിൽ സഞ്ജു ഇന്ന് ഓപ്പൺ ചെയ്യാനുള്ള സാധ്യതയുമുണ്ട്.  വി​ദേ​ശ താ​ര​ങ്ങ​ള്‍ ടീ​മി​ന്‍റെ ന​ട്ടെ​ല്ലാ​യു​ള്ള പ്ര​ധാ​ന ടീ​മാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്. ഐ​പി​എ​ല്ലി​ന്‍റെ പ്ര​ഥ​മ സീ​സ​ണി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ ശേ​ഷം ഇ​തു​വ​രെ കി​രീ​ടം നേ​ടാ​ന്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ത്ത​വ​ണ ത​ര​ക്കേ​ടി​ല്ലാ​ത്ത ടീ​മെ​ന്ന് മാ​ത്ര​മെ രാ​ജ​സ്ഥാ​നെ വി​ശേ​ഷി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു. സ്റ്റീ​വ് സ്മി​ത്ത് ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നൊ​പ്പം മെ​ന്‍റ​റാ​യി മു​ന്‍ നാ​യ​ക​ന്‍ ഷെ​യ്ന്‍ വോ​ണു​മു​ണ്ട്. 

 ഓ​ള്‍റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്സ് ഇ​ത്ത​വ​ണ​ത്തെ സീ​സ​ണി​ല്‍ നി​ന്ന് പി​ന്മാ​റി​യോ ഇല്ലയോ എന്നത് വ്യക്തമല്ല. അങ്ങനെയെങ്കിൽ അതു വലിയ തിരിച്ചടിയാകും. വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. സ്ഞ്ജു ​സാം​സ​ണ്‍, റി​യാ​ന്‍ പ​രാ​ഗ്, റോ​ബി​ന്‍ ഉ​ത്ത​പ്പ, ഡേ​വി​ഡ് മി​ല്ല​ര്‍, മ​നാ​ന്‍ വോ​റ എ​ന്നി​വ​രാ​ണ് എ​ടു​ത്ത പ​റ​യേ​ണ്ട താ​ര​ങ്ങ​ള്‍. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ ആ​രൊ​ക്കെ സ്ഥി​ര​ത പു​ല​ര്‍ത്തു​മെ​ന്ന് ക​ണ്ട​റി​യ​ണം. 
  അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ​താ​രം യ​ശ്വ​സി ജ​യ്സ്വാ​ളും ഇ​ത്ത​വ​ണ രാ​ജ​സ്ഥാ​ന് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. ഡേ​വി​ഡ് മി​ല്ല​ര്‍ ടി20 ​ഫോ​ര്‍മാ​റ്റി​ന് അ​നു​യോ​ജ്യ​നാ​യ താ​ര​മാ​ണെ​ങ്കി​ലും സ​മീ​പ​കാ​ല​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം തീ​ര്‍ത്തും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. 
   അ​ജി​ന്‍ക്യ ര​ഹാ​നെ​യെ രാ​ജ​സ്ഥാ​ന്‍ അ​വ​സാ​ന സീ​സ​ണോ​ടെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. 
ജോ​ഫ്ര ആ​ര്‍ച്ച​ര്‍ എ​ന്ന ഇം​ഗ്ല​ണ്ട് പേ​സ​റു​ടെ സാ​ന്നി​ധ്യം രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ പേ​സ് ബൗ​ളി​ങ്ങി​ന് ക​രു​ത്ത് പ​ക​രു​ന്നു. വെ​സ്റ്റ് ഇ​ന്‍ഡീ​സ് പേ​സ​ര്‍ ഒ​ഷെ​യ്ന്‍ തോ​മ​സും ഇം​ഗ്ല​ണ്ട് പേ​സ​ര്‍ ടോം ​ക​റാ​നും ഓ​സീ​സ് പേ​സ​ര്‍ ആ​ന്‍ഡ്രൂ ടൈ​യും ടീ​മി​ലു​ണ്ട്. ഇ​ന്ത്യ​യി​ല്‍ നി​ന്ന് ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ട്, വ​രു​ണ്‍ ആ​രോ​ണ്‍, അ​ങ്കി​ത് ര​ജ​പു​ത് എ​ന്നി​വ​രും പേ​സ് നി​ര​യി​ലു​ണ്ട്. ശ്രേ​യ​സ് ഗോ​പാ​ല്‍, മാ​യ​ങ്ക് മാ​ര്‍ക്ക​ണ്ഡെ എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ പ്ര​ധാ​ന സ്പി​ന്ന​ര്‍മാ​ര്‍. യു​എ​ഇ​യി​ലെ മൈ​താ​നം സ്പി​ന്ന​ര്‍മാ​ര്‍ക്ക് കൂ​ടു​ത​ല്‍ അ​നു​കൂ​ല​മാ​ണ്.  രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം മി​ക​ച്ച ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ്. സ്റ്റീ​വ് സ്മി​ത്ത്, ജോ​സ് ബ​ട്‌ല​ര്‍, ഡേ​വി​ഡ് മി​ല്ല​ര്‍ തു​ട​ങ്ങി​യ മൂ​ന്ന് പ്ര​മു​ഖ ബാ​റ്റ്സ്മാ​ന്‍മാ​രും വി​ദേ​ശി​ക​ളാ​ണ്. ബൗ​ളി​ങ് നി​ര​യി​ല്‍ പ്ര​മു​ഖ​രാ​യ ജോ​ഫ്ര ആ​ര്‍ച്ച​ര്‍,ഒ​ഷെ​യ്ന്‍ തോ​മ​സ്, ആ​ന്‍ഡ്രൂ ടൈ, ​ടോം ക​റാ​ന്‍ എ​ന്നി​വ​രും വി​ദേ​ശി​ക​ളാ​ണ്. നാ​ല് വി​ദേ​ശ താ​ര​ങ്ങ​ള്‍ക്ക് മാ​ത്ര​മെ പ്ലേ​യി​ങ് ഇ​ല​വ​നി​ല്‍ അ​വ​സ​രം ന​ല്‍കാ​നാ​വൂ. 
   അ​തി​നാ​ല്‍ത്ത​ന്നെ ഇ​വ​രെ മാ​റ്റി നി​ര്‍ത്തി​യു​ള്ള രാ​ജ​സ്ഥാ​ന്‍റെ ഇ​ന്ത്യ​ന്‍ നി​ര അ​ത്ര​യ്ക്ക് വി​ശ്വ​സ്ത​ര​ല്ല. ഇ​ത്ത​വ​ണ ടീ​മി​ല്‍ എ​ത്തി​ച്ച റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​ടെ സ​മീ​പ കാ​ല പ്ര​ക​ട​ന​ങ്ങ​ള്‍ മോ​ശ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ മി​ക​ച്ച ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ അ​ഭാ​വം രാ​ജ​സ്ഥാ​നി​ലു​ണ്ട്. ടോം ​ക​റാ​നാ​ണ് പ്ര​ധാ​ന ഓ​ള്‍റൗ​ണ്ട​ര്‍. യു​വ​താ​രം റി​യാ​ന്‍ പ​രാ​ഗും ടീ​മി​ലു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ ഇ​രു​വ​ര്‍ക്കും അ​നു​ഭ​വ​സ​മ്പ​ത്ത് കു​റ​വാ​ണ്. അ​തി​നാ​ല്‍ത്ത​ന്നെ സ​മ്മ​ര്‍ദ്ദ​ഘ​ട്ട​ങ്ങ​ളി​ല്‍ പ​ത​റാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മി​ക​ച്ച ഓ​ള്‍റൗ​ണ്ട​റു​ടെ അ​ഭാ​വ​വും ഇ​ത്ത​വ​ണ രാ​ജ​സ്ഥാ​നി​ലു​ണ്ട്.ആദ്യ മത്സരത്തിൽ വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ചെന്നൈ ഇറങ്ങുന്നത്. അന്പാട്ടി റായുഡുവാണ് അവരുടെ പ്രതീക്ഷ. ഫാഫ് ഡുപ്ലസിയും മികച്ച ഫോമിലാണ്. 


വാർത്തകൾ

Sign up for Newslettertop