24
October 2020 - 11:26 am IST

Download Our Mobile App

Crime

police-arrested-two-youngsters-for-smuggling-200-kg-ganja

കാറില്‍ കടത്തിയ 200 കിലോ കഞ്ചാവുമായി രണ്ട്‌പേർ പിടിയില്‍

Published:22 September 2020

ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് രണ്ട് കാറുകളിലായി കൊണ്ടുപോയ 200 കിലോ കഞ്ചാവുമായി വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംഗ്ഷന് സമീപത്ത് കൊടിനടയില്‍ വച്ച് എക്‌സൈസ് വാഹനം കുറുകെയിട്ട് പിടികൂടിയത്.

തിരുവനന്തപുരം: രണ്ട് കാറുകളില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വഡ് പിന്തുടര്‍ന്ന് പിടികൂടി.ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് രണ്ട് കാറുകളിലായി കൊണ്ടുപോയ 200 കിലോ കഞ്ചാവുമായി വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംഗ്ഷന് സമീപത്ത് കൊടിനടയില്‍ വച്ച് എക്‌സൈസ് വാഹനം കുറുകെയിട്ട് പിടികൂടിയത്.ഡിവൈഡറിലിടിച്ച് നിന്ന കാര്‍ വീണ്ടും എക്‌സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തത്.

തുടര്‍ന്ന് എക്‌സൈസും കഞ്ചാവ് സംഘങ്ങളുമായി മല്‍പിടിത്തത്തിലൂടെ രണ്ട് പേരെ കീഴടക്കി മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.ജോമിസ്,സുരേഷ് എന്നിവരാണ് എക്‌സൈസ് കസ്റ്റഡിയിലുള്ളത്.ദിവസങ്ങളായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കഞ്ചവ് ലോബികളെ നിരീക്ഷിച്ച് വരവെയാണ് കഞ്ചാവ് പിടികൂടിയത്.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.


വാർത്തകൾ

Sign up for Newsletter



top