24
October 2020 - 11:27 am IST

Download Our Mobile App

World

vaccine

ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ യുഎഇ

Published:22 September 2020

തുടര്‍ന്ന് വാക്സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കാനുള്ള പട്ടികയില്‍ അധ്യാപകരെയും മന്ത്രാലയം ഉള്‍പ്പെടുത്തിയത്

ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ യുഎഇ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും അക്കാദമിക് ജീവനക്കാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം എന്ന് അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചു .

യുഎഇയുടെ കൊവിഡ് വാക്സിന്‍ അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. വാക്സിന്‍ ഫലപ്രദം ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചത്. തുടര്‍ന്ന് വാക്സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കാനുള്ള പട്ടികയില്‍ അധ്യാപകരെയും മന്ത്രാലയം ഉള്‍പ്പെടുത്തിയത്


വാർത്തകൾ

Sign up for Newsletter



top