24
October 2020 - 12:30 pm IST

Download Our Mobile App

Bollywood

Atlee, Shahrukh Khan, Bollywood Movie

ആറ്റ്ലി ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തില്‍ 

Published:22 September 2020

നായകനായും വില്ലനായുമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ വേഷമിടുക. അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോൺ-ഷാരൂഖ് ഖാൻ ജോഡി വീണ്ടും ഒന്നിക്കുകയാണ്.

സംവിധായകന്‍ അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഡബിള്‍ റോളിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നായകനായും വില്ലനായുമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ വേഷമിടുക. അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോൺ-ഷാരൂഖ് ഖാൻ ജോഡി വീണ്ടും ഒന്നിക്കുകയാണ്. ‘സങ്കി’ എന്നു പേരിട്ടിരിക്കുന്ന    ചിത്രത്തിലൂടെ ഇത് നാലാം തവണയാണ് ഇരുവരും ഒന്നിച്ച് വെള്ളിത്തിരയിലെത്തുക.

ഒരു ഏജന്‍സിയുടെ അന്വേഷണ ഉദ്യോഗസ്ഥനായും വില്ലനായുമാണ് ഷാരൂഖ് വേഷമിടുക എന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ രണ്ടു കഥാപാത്രങ്ങള്‍ക്കിടയിലെ സംഘട്ടനവും ഏറ്റുമുട്ടലുമാണ് ചിത്രം പറയുക. അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍, ബിഗില്‍, തെറി എന്നീ ചിത്രങ്ങളിലും നായകന്‍മാര്‍ ഡബിള്‍ റോളിലെത്തിയിരുന്നു.

ഈ ട്രെന്‍ഡ് തുടരാനാണ് അറ്റ്‌ലി ആലോചിക്കുന്നത്. സീറോ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ഈ ചിത്രവും ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ അഭിനയത്തില്‍ നിന്നും ഷാരൂഖ് ചെറിയൊരു ഇടവേള എടുക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് ത്രില്ലര്‍ ചിത്രത്തിലും രാജ് കുമാര്‍ ഹിരാനി ഒരുക്കുന്ന ചിത്രത്തിലും ഷാരൂഖ് വേഷമിടുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top