30
October 2020 - 7:59 am IST

Download Our Mobile App

Flash News
Archives

Trends

mandira

സാരി ഇങ്ങനെയും ഉടുക്കാം; പുത്തൻ പരീക്ഷണവുമായി മന്ദിര ബേദി

Published:22 September 2020

വ്യത്യസ്തമായി സാരി ധരിച്ചിരിക്കുന്ന ഒരു ചിത്രമാണ് മന്ദിര പങ്കുവച്ചത്. നീളൻ വരകളോട് കൂടിയ റോയൽ ബ്ലൂ സാരിയാണ് മന്ദിര ധരിച്ചിരിക്കുന്നത്.

ഫിറ്റ്നസിന്‍റെ കാര്യത്തിൽ പൊതുവേ താരങ്ങൾ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാറില്ല. നടി മന്ദിര ബേദിയുടെ സമൂഹമാധ്യമ അക്കൗണ്ടികളിലേറെയും പങ്കുവച്ചിരിക്കുന്നത് ഫിറ്റ്നസ് വിശേഷങ്ങളാണ്. എന്നാലിപ്പോൾ മന്ദിര പങ്കുവച്ചിരിക്കുന്ന പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. വ്യത്യസ്തമായി സാരി ധരിച്ചിരിക്കുന്ന ഒരു ചിത്രമാണ് മന്ദിര പങ്കുവച്ചത്. നീളൻ വരകളോട് കൂടിയ റോയൽ ബ്ലൂ സാരിയാണ് മന്ദിര ധരിച്ചിരിക്കുന്നത്.

എന്നാൽ അതു ധരിച്ചിരിക്കുന്ന രീതിയാണ് പലരെയും ഞെട്ടിച്ചിരിക്കുന്നത്. കാഷ്വലും മോഡേണും മിക്സ് ചെയ്താണ് മന്ദിര സാരി ഉടുത്തിരിക്കുന്നത്. ബ്ലൗസിന് പകരം പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് കൊണ്ടുള്ള ബ്രാലെറ്റ് ആണ് ധരിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബൂട്ടുകളും അണിഞ്ഞിട്ടുണ്ട്. ഒരു കാൽ പൂർണമായും കാണുന്ന തരത്തിലാണ് സാരി ഉടുത്തിരിക്കുന്നത്.

മിനിമൽ മേക്കപ്പാണ് മന്ദിര ലുക്കിന് തെരഞ്ഞെടുത്തത്. ന്യൂഡ് ലിപ്സ്റ്റിക്കും സ്മോകി ഐസും ലുക്കിന് പൂർണതയേകി. 27,995 രൂപയാണ് മന്ദിരയുടെ ഈ സാരിയുടെ വില. എന്നാൽ മന്ദിരയുടെ ലുക്കിനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 

 

 


വാർത്തകൾ

Sign up for Newsletter



top