24
October 2020 - 11:49 am IST

Download Our Mobile App

Bollywood

babil

അച്ഛൻ നിന്നെയോർത്ത് ലജ്ജിക്കും, വായടയ്ക്കാൻ പറഞ്ഞ് ഇർഫാൻ ഖാന്‍റെ മകൻ

Published:22 September 2020

അനുരാഗിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകൻ അനുരാഗ് കശ്യപിനെ അനുകൂലിച്ചതിന് പിന്നാലെ നേരിടേണ്ടിവന്ന വിദ്വേഷാക്രമണത്തിന് മറുപടിയുമായി അന്തരിച്ച നടൻ ഇർഫാൻ ഖാന്‍റെ മകൻ ബബിൽ ഖാൻ രംഗത്തെത്തിയിരിക്കുകയാണ്.

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ നടി പായൽ ഘോഷ് നടത്തിയ ലൈംഗികാരോപണം നിരവധി ചർച്ചകൾക്കും വിമർശനങ്ങൾക്കുമൊക്കെയാണ് വഴി തെളിച്ചിരിക്കുന്നത്. അനുരാഗിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകൻ അനുരാഗ് കശ്യപിനെ അനുകൂലിച്ചതിന് പിന്നാലെ നേരിടേണ്ടിവന്ന വിദ്വേഷാക്രമണത്തിന് മറുപടിയുമായി അന്തരിച്ച നടൻ ഇർഫാൻ ഖാന്‍റെ മകൻ ബബിൽ ഖാൻ രംഗത്തെത്തിയിരിക്കുകയാണ്.

പിതാവ് നിന്നെയോർത്ത് ലജ്ജിക്കുമെന്നാണ് ചിലർ ബബിൽ ഖാന് നേരെ പ്രതികരിച്ചത്. എന്നാൽ ഇത്തരം നി​ഗമനങ്ങളിലേക്കെത്തുന്നവരോട് വായടയ്ക്ക് എന്നാണ് പറയാനുള്ളതെന്ന് ബബിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബാബയും ഞാനും എറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹം എന്തായിരുന്നു ചെയ്യുകയെന്ന് എന്നെ പഠിപ്പിക്കാൻ വരേണ്ട. അദ്ദേഹത്തിന്‍റെ ഉത്തമവിശ്വാസങ്ങൾ എന്താണെന്ന് അറിയാതെ ആവേശപൂർവം ആൾക്കൂട്ടത്തിലേക്ക് എടുത്തുചാടരുത്.

നിങ്ങൾ ഇർഫാൻ ആരാധകനാണെങ്കിൽ അദ്ദേഹത്തിന് തർക്കോവ്സ്കിയോടും ബർഗ്മാനോടുമുള്ള തീവ്ര ആരാധനയെക്കുറിച്ച് നമുക്ക് സംസാരിക്കാം. അദ്ദേഹം നിങ്ങളേക്കാൾ മുകളിലാണ് എന്നായിരുന്നു ബബിലിന്‍റെ മറുപടി. അതീവമോശമായ രീതിയിൽ പുരുഷാധിപത്യമുള്ള ഇൻഡസ്ട്രിയിൽ തുല്യതയ്ക്കായി നിലകൊണ്ട ഒരാൾക്കെതിരെ മീടൂ പോലൊരു പ്രസ്ഥാനത്തെ ദുരുപയോഗിക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു അനുരാ​ഗിനെ പിന്തുണച്ചുകൊണ്ട് ബബിൽ പറഞ്ഞത്.

നടി പറയുന്നതാണ് ശരിയെങ്കിൽ എന്ന ചോദ്യം പലരും എന്നോട് ഉന്നയിക്കുന്നു. എന്നാൽ എന്‍റെ വിലയിരുത്തലിനെ ഞാൻ വിശ്വസിക്കുകയാണ്. മറിച്ചാണെങ്കിൽ പറഞ്ഞതിന്‍റെ ഉത്തരവാദിത്വം ഞാൻ എറ്റെടുക്കുക തന്നെ ചെയ്യുമെന്നും ബബിൽ രേഖപ്പെടുത്തിയിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

U know what, I have felt a sense of liberation from your hate because I realised, you really don’t have anything to do but hate and form a quick judgemental opinion about an actual human being . So really man, I have truly lost respect for people that claim they know my father, or hahahaha know my father better than me like “oh your father would be so ashamed of you” , Boi or girl shut you mouth, me and baba were the bestest friends don’t try to teach me what my father would have done, don’t jump on a band wagon just cause you can without knowing his true beliefs. If you’re an Irrfan Khan fan, come prove it me, show me his fascinations with Tarkovsky and Bergmann and then we shall probably start a conversation of how much you think you know my father. He was beyond you my friend.

A post shared by Babil (@babil.i.k) on

 


വാർത്തകൾ

Sign up for Newsletter



top