24
October 2020 - 12:06 pm IST

Download Our Mobile App

National

ruppe

ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണ നിക്ഷേപ രേഖകൾ പുറത്തു 

Published:22 September 2020

2011-ലെ 2ജി കുംഭകോണവുമായി ബന്ധപ്പെട്ട കമ്പനികള്‍, എയര്‍സെല്‍-മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടവര്‍, അഗസ്തവെസ്റ്റ്ലാന്‍ഡ് കേസിലെ ഇടപാടുകാര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നു.

ന്യൂഡൽഹി :   വൻതോതിൽ ഇന്ത്യക്കാര്‍ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതിന്റെ രേഖകൾ അമേരിക്കൻ കമ്പനി പുറത്തുവിട്ടു. തങ്ങൾ അധികാരത്തിലെത്തിയാൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.പ്രശസ്തമായ അമേരിക്കന്‍ ധനവകുപ്പ് ഏജന്‍സി ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ് വര്‍ക്കാണ് (ഫിന്‍സെന്‍) ഇന്ത്യക്കാരുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്.

വിവിധ വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തിയ സംശയകരമായ ആയിരക്കണക്കിന് ഇടപാടുകളുടെ വിവരങ്ങളാണ് അമേരിക്കന്‍ കമ്പനി പുറത്തുവിട്ടത്. സാമ്പത്തിക തട്ടിപ്പുനടത്തി രാജ്യം വിട്ടവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നത് കേന്ദ്രസര്‍ക്കാറിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.2011-ലെ 2ജി കുംഭകോണവുമായി ബന്ധപ്പെട്ട കമ്പനികള്‍, എയര്‍സെല്‍-മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടവര്‍, അഗസ്തവെസ്റ്റ്ലാന്‍ഡ് കേസിലെ ഇടപാടുകാര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നു.


വാർത്തകൾ

Sign up for Newsletter



top