24
October 2020 - 12:19 pm IST

Download Our Mobile App

Crime

kochi-youngster-death-police-arrest

വൈപ്പിൻ ബീച്ചിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു: ഒരാൾ അറസ്റ്റിൽ

Published:22 September 2020

വൈപ്പിനില്‍ യുവാവ് മര്‍ദനമേറ്റു മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അയ്യമ്പിള്ളി കൈപ്പൻ വീട്ടിൽ അമ്പാടിയെ(19)യെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊച്ചി: വൈപ്പിനില്‍ യുവാവ് മര്‍ദനമേറ്റു മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അയ്യമ്പിള്ളി കൈപ്പൻ വീട്ടിൽ അമ്പാടിയെ(19)യെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചെറായി ഗൗരീശ്വരം  കിഴക്കു പാപ്പരക്ക ക്ഷേത്രത്തിനു സമീപം പരേതനായ കല്ലുമഠത്തിൽ പ്രസാദിന്‍റെ മകൻ കല്ലുമടത്തിൽ പ്രണവ്  (23)ആണ് കൊല്ലപ്പെട്ടത്. പള്ളത്താംകുളങ്ങര ബീച്ചിനു സമീപമാണ് മൃതദേഹം കാണപ്പെട്ടത്. അയ്യമ്പിള്ളി തലയ്ക്കും കൈയ്ക്കും അടിയേറ്റ പാടുകളുണ്ടായിരുന്നു. പുലർച്ചെ 4.30ന് മത്സ്യബന്ധനത്തൊഴിലാളികളാണു മൃതദേഹം കണ്ടു പൊലീസിൽ അറിയിച്ചത്.

റോഡിന് മധ്യഭാഗത്തായിട്ടാണ് മൃതദേഹം കിടന്നത്. സമീപത്ത് മരക്കമ്പും ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തിയിരുന്നു. ഇവ ഉപയോഗിച്ചു മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നു പൊലീസ് അറിയിച്ചു. ആക്രമണ സംഘത്തിലുണ്ടായിരുന്ന ശരത് ഉൾപ്പെടെയുള്ള ‌മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടനെ വലയിലാകും. പെൺവിഷയവും മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിനു പിന്നിലെന്നു സൂചനയുണ്ട്. കൃത്യം നടന്ന് 15  മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെ പോലിസ് സാഹസികമായാണ് പിടികൂടിയത്. പ്രതികളുടെ മുൻകാല ചരിത്രവും കേസുകളും പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടി സ്വികരിക്കുമെന്ന് എസ്പി  പറഞ്ഞു. ഷെറീനയാണ് കൊല്ലപ്പെട്ട പ്രണവിന്‍റെ മാതാവ്.  സഹോദരൻ: സൗരവ് (പ്ലസ് ടു വിദ്യാർഥി )


വാർത്തകൾ

Sign up for Newsletter



top