24
October 2020 - 11:53 am IST

Download Our Mobile App

Market

Jio

രാ​ജ്യ​ത്തെ ഇ​ന്‍റ​ര്‍നെ​റ്റ് വി​പ​ണി കൈ​യ​ട​ക്കി ജി​യോ

Published:22 September 2020

മൊ​ബൈ​ൽ ഡാ​റ്റ താ​ങ്ങാ​നാ​വു​ന്ന വി​ല​യ്ക്ക് സാ​ധാ​ര​ണ​ക്കാ​രി​ലെ​ത്തി എ​ന്ന​തും മൊ​ബൈ​ൽ താ​രി​ഫ് കു​ത്ത​നെ കു​റ​ഞ്ഞു എ​ന്ന​തു​മെ​ല്ലാം എ​ടു​ത്ത് പ​റ​യേ​ണ്ട നേ​ട്ട​ങ്ങ​ൾ ത​ന്നെ​യാ​ണ്.

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്‍റ​ര്‍നെ​റ്റ് വി​പ​ണി അ​പ്പാ​ടെ പി​ടി​ച്ച​ട​ക്കി റി​ല​യ​ൻ​സ് ജി​യോ​യു​ടെ കു​തി​പ്പ്. പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി നാ​ല് വ​ര്‍ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ ഇ​ന്‍റ​ര്‍നെ​റ്റ് വി​പ​ണി​യു​ടെ 52.3 ശ​ത​മാ​ന​വും കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് റി​ല​യ​ൻ​സ് ജി​യോ. ജി​യോ​യു​ടെ വ​ര​വോ​ടെ ടെ​ലി​കോം രം​ഗ​ത്ത് ഒ​രു വി​പ്ല​വം ത​ന്നെ​യു​ണ്ടാ​യി എ​ന്നു പ​റ​യാം. മൊ​ബൈ​ൽ ഡാ​റ്റ താ​ങ്ങാ​നാ​വു​ന്ന വി​ല​യ്ക്ക് സാ​ധാ​ര​ണ​ക്കാ​രി​ലെ​ത്തി എ​ന്ന​തും മൊ​ബൈ​ൽ താ​രി​ഫ് കു​ത്ത​നെ കു​റ​ഞ്ഞു എ​ന്ന​തു​മെ​ല്ലാം എ​ടു​ത്ത് പ​റ​യേ​ണ്ട നേ​ട്ട​ങ്ങ​ൾ ത​ന്നെ​യാ​ണ്. ജി​യോ​യോ​ട് മ​ത്സ​രി​ക്കാ​ൻ മ​റ്റ് ടെ​ലി​കോം ക​മ്പ​നി​ക​ളും നി​ര​ക്ക് കു​ത്ത​നെ താ​ഴ്ത്തി​യി​രു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ൽ 74.3 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 2019ൽ 71.8 ​കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്, 3.4 ശ​ത​മാ​ന​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ വ​ര്‍ധ​ന. മൊ​ത്തം ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ 97 ശ​ത​മാ​ന​വും വ​യ​ര്‍ലെ​സ് ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. മൊ​ത്തം ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ അ​ധി​ക​വും മൊ​ബൈ​ൽ ഡാ​റ്റ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ട്രാ​യ് ആ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. 2020 മാ​ര്‍ച്ചി​ൽ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ എ​യ​ര്‍ടെ​ല്ലി​ന് 23.6 ശ​ത​മാ​ന​മാ​ണ് വി​പ​ണി വി​ഹി​തം. വൊ​ഡ​ഫോ​ൺ ഐ​ഡി​യ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. 18.7 ശ​ത​മാ​ന​മാ​ണ് വി​പ​ണി വി​ഹി​തം.


വാർത്തകൾ

Sign up for Newsletter



top