24
October 2020 - 12:26 pm IST

Download Our Mobile App

Updates

HDFC bank

ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ബ്രാ​ൻ​ഡ്; എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ഒ​ന്നാ​മ​ത്

Published:22 September 2020

2014ൽ ​എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ മൂ​ല്യം 9,40 കോ​ടി ഡോ​ള​ര്‍ മാ​ത്ര​മാ​യി​രു​ന്ന​താ​ണ് ഇ​പ്പോ​ൾ 2,020 കോ​ടി കോ​ടി ഡോ​ള​റാ​യി ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്. എ​ൽ​ഐ​സി, ടി​സി​എ​സ് എ​ന്നി​വ​യാ​ണ് തൊ​ട്ടു പി​ന്നി​ലു​ള്ള​ത്.

ന്യൂ​ഡ​ൽ​ഹി: ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ബ്രാ​ൻ​ഡു​ക​ളു​ടെ പ​ട്ടി​ക​യി​ൽ എ​ച്ച്ഡി​എ​ഫ്‍സി ബാ​ങ്ക് ഒ​ന്നാ​മ​ത്. അ​തേ​സ​മ​യം 2019മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ബാ​ങ്കി​ന്‍റെ റാ​ങ്കി​ങ് ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. 11 ശ​ത​മാ​ന​മാ​ണ് റാ​ങ്കി​ങ്ങി​ലെ ഇ​ടി​വ്. ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​യാ​യ ഡ​ബ്ല്യു​പി​പി​യും ക​ന്താ​റും ചേ​ര്‍ന്ന് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം 2,020 കോ​ടി ഡോ​ള​റാ​ണ് എ​ച്ച്‍ഡി​എ​ഫ്‍സി ബാ​ങ്കി​ന്‍റെ മൂ​ല്യം. തു​ട​ര്‍ച്ച​യാ​യ ഏ​ഴാം വ​ര്‍ഷ​മാ​ണ് എ​ച്ച്ഡി​എ​ഫ്‍സി ബാ​ങ്ക് മൂ​ല്യ​മേ​റി​യ ബ്രാ​ൻ​ഡ് എ​ന്ന ഖ്യാ​തി നി​ല​നി​ര്‍ത്തു​ന്ന​ത്.

2014ൽ ​എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ മൂ​ല്യം 9,40 കോ​ടി ഡോ​ള​ര്‍ മാ​ത്ര​മാ​യി​രു​ന്ന​താ​ണ് ഇ​പ്പോ​ൾ 2,020 കോ​ടി കോ​ടി ഡോ​ള​റാ​യി ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്. എ​ൽ​ഐ​സി, ടി​സി​എ​സ് എ​ന്നി​വ​യാ​ണ് തൊ​ട്ടു പി​ന്നി​ലു​ള്ള​ത്. റി​പ്പോ​ര്‍ട്ട് പ്ര​കാ​രം എ​ൽ​ഐ​സി​യു​ടെ മൂ​ല്യം 1,820 കോ​ടി ഡോ​ള​റും ടി​സി​എ​സി​ന്‍റേ​ത് 1,450 കോ​ടി ഡോ​ള​റു​മാ​ണ്. ര​ണ്ട് റീ​ട്ടെ​യ്ൽ, ടെ​ലി​കോം ബ്രാ​ൻ​ഡു​ക​ൾ ഇ​ത്ത​വ​ണ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും മൂ​ല്യ​മേ​റി​യ 75 ബ്രാ​ൻ​ഡു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​വ​യും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 21,600 കോ​ടി ഡോ​ള​റാ​ണ് ഈ ​ബ്രാ​ൻ​ഡു​ക​ളു​ടെ മൊ​ത്തം മൂ​ല്യം.

കൊ​വി​ഡ് കാ​ല​ത്ത് മൊ​ത്ത​ത്തി​ൽ ബ്രാ​ൻ​ഡു​ക​ൾ​ക്ക് മൂ​ല്യം ഇ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മൂ​ല്യം ഉ​യ​ര്‍ന്ന 24 ബ്രാ​ൻ​ഡു​ക​ളു​ണ്ട്. ഇ​വ​യി​ൽ അ​ഞ്ചു ക​മ്പ​നി​ക​ൾ ഈ ​പ​ട്ടി​ക​യി​ൽ പു​തി​യ​താ​ണ്. മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ മൊ​ത്തം ക​മ്പ​നി​ക​ളു​ടെ മൂ​ല്യം കാ​ര്യ​മാ​യി ഇ​ടി​ഞ്ഞി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ വ​ള​രു​ന്ന ബി​സി​ന​സ് ശൃം​ഖ​ല റി​ല​യ​ൻ​സ് റീ​ട്ടെ​യ്‍ലി​ന്‍റേ​താ​ണ്. 102 ശ​ത​മാ​ന​മാ​ണ് വ​ള​ര്‍ച്ച. മൂ​ല്യ​മേ​റി​യ ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ 25ാം സ്ഥാ​ന​മാ​ണ് റി​ല​യ​ൻ​സ് റീ​ട്ടെ​യ്‌​ലി​നു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top