24
October 2020 - 11:46 am IST

Download Our Mobile App

Kerala

Thiruvanchoor Radhakrishnan, Gold Smuggling Case, Kerala Government

ജനകീയ സമരങ്ങളെ സർക്കാർ ചോരയിൽ മുക്കി കൊല്ലുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Published:22 September 2020

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റി കോട്ടയം കലക്ട്രേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോട്ടയം: സ്വർണ്ണക്കള്ളക്കടത്തിൽ സിപിഎം മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും സംശയത്തിൻ്റെ മുൾമുനയിൽ നിൽക്കുമ്പോൾ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് ആഭ്യന്തര വകുപ്പിൻ്റെ ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.  സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റി കോട്ടയം കലക്ട്രേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരളത്തിലെ എല്ലാ ജില്ലകളിലേയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമാർ തലക്ക് ലാത്തി കൊണ്ടുള്ള അടിയേറ്റ് ചികത്സയിലാണ്. പൊലീസിന്റെ അടിയേറ്റുവീണ നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുലിനെ പിടിച്ച് എഴുന്നേൽപ്പിക്കുവാൻ പോയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയിയെയാണ് മുതിർന്ന പൊലീസ് ഓഫീസർമാർ തല്ലിച്ചതച്ചത്. പൊലീസിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എംഎൽഎ ,ഡി സി സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ,കെ പി സി സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി , പി ആർ സോന, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പൻ, പി പി മുഹമ്മദ് കുട്ടി ,റെഫീക്ക് മണിമല ,കെ സി പീറ്റർ, സാജൻ ഫ്രാൻസിസ് ,ടി സി അരുൺ, കെ കെ മോഹനൻ, മുണ്ടക്കയം സോമൻ, കാപ്പിൽ തുളസീദാസ് ,ജോയ് ചെട്ടിശ്ശേരി ,കെ ടി ജോസഫ്, ഫിലിപ്പ് ജോസഫ് ,പി എസ്സ് രഘുറാം , നാട്ടകം സുരേഷ്, എൻ എസ് ഹരിശ്ചന്ദ്രൻ ,ജെയ്സൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, വി. ജെ ലാലി തുടങ്ങിയവർ പ്രസംഗിച്ചു .


വാർത്തകൾ

Sign up for Newsletter



top