24
October 2020 - 12:23 pm IST

Download Our Mobile App

Kerala

Agriculture Bill, Kerala Congress M, Latest News

കര്‍ഷകബില്ല് : കേരളാ കോണ്‍ഗ്രസ്സ് (എം) ധര്‍ണ്ണ ബുധനാഴ്ച്ച

Published:22 September 2020

ബില്ലുകള്‍ക്കെതിരായി ഭരണപ്രതിപക്ഷ വിത്യാസമില്ലാതെ ഉയര്‍ന്ന വിയോജിപ്പുകളും കര്‍ഷകരുടെ രോക്ഷവും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് പിന്‍വാതിലിലൂടെ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്

കോട്ടയം : കര്‍ഷകവിരുദ്ധബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) ബുധനാഴ്ച്ച കേരളത്തിലെ 14 ജില്ലകളിലേയും ഹെഡ്‌പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്ല് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.

ബില്ലുകള്‍ക്കെതിരായി ഭരണപ്രതിപക്ഷ വിത്യാസമില്ലാതെ ഉയര്‍ന്ന വിയോജിപ്പുകളും കര്‍ഷകരുടെ രോക്ഷവും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് പിന്‍വാതിലിലൂടെ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. കര്‍ഷക വിരുദ്ധമായ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ന്നും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജോസ് കെ.മാണി അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top