24
October 2020 - 11:06 am IST

Download Our Mobile App

Cricket

sanju-samson

ഷാർജയിൽ സഞ്ജു സ്റ്റോം ; രാജസ്ഥാൻ റോയൽസിനു വിജയം

Published:22 September 2020

സിക്സറുകള്‍ സഞ്ജുവിന്റെ ബാറ്റില്‍നിന്ന് മഴയായി പെയ്തപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു കൂറ്റന്‍ ജയം. 16 റൺസിനാണ് രാജസ്ഥാൻ വെന്നിക്കൊടി പാറിച്ചത്.

ഷാര്‍ജ: ഷാര്‍ജ സ്റ്റേഡിയത്തില്‍ 1998ല്‍ ഒരു തീപ്പൊരി പ്രകടനം നാം കണ്ടിട്ടുണ്ട്. മണല്‍ക്കാറ്റിനെ വകവയ്ക്കാതെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആഞ്ഞു വീശി ഏകദിന ക്രിക്കറ്റിലെ തന്നെ മികച്ച പ്രകടനം പുറത്തെടുത്തു. അതിനു ശേഷം ഇപ്പോഴിതാ മറ്റൊരു ഇന്ത്യന്‍ താരം ഷാര്‍ജയില്‍ കൊടുങ്കാറ്റായി. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. സിക്സറുകള്‍ സഞ്ജുവിന്റെ ബാറ്റില്‍നിന്ന് മഴയായി പെയ്തപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു കൂറ്റന്‍ ജയം. 16 റൺസിനാണ് രാജസ്ഥാൻ വെന്നിക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

32 പന്തില്‍ ഒമ്പത് സിക്സും ഒരു ബണ്ടറിയുമടക്കം 74 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. സഞ്ജു തന്നെയാണ് മാൻ ഓഫ് ദ മാച്ചും. ഓസീസ് താരം സ്റ്റീവ് സ്മിത്ത് സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി. രാജസ്ഥാന്റെ തുടക്കം ഏത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ആറു റണ്‍സെടുത്ത യുവതാരം യശസ്വി ജയ്സ്വാളിനെ ചഹാര്‍ പുറത്താക്കി. പിന്നീടാണ് കളിയിലെ നിര്‍ണായകമായ കൂട്ടുകെട്ട് പിറന്നത് ഓപ്പണര്‍ സ്റ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന സഞ്ജു തുടക്കം മുതല്‍ തകര്‍ത്തു കളിച്ചു. ഗ്രണ്ടിലെ വലുപ്പക്കുറവ് മുതലാക്കയ സഞ്ജുവിന്റെ ബാറ്റില്‍നിന്ന് സിക്സറുകള്‍ ഒഴുകി. 19 പന്തില്‍ സഞ്ജു അര്‍ധസെഞ്ചുറി തികച്ചു. സഞ്ജുവിന്റെ കരിയറിലെ വേഗമേറിയ അര്‍ധസെഞ്ചുറിയായിരുന്നു ഇത്. ആറു സിക്സും ഒരു ബൗണ്ടറിയുമടക്കമാണ് സഞ്ജു അര്‍ധസെഞ്ചുറി നേടിയത്. രവീന്ദ്രജഡേജയെറിഞ്ഞ ഏഴാം ഓവറില്‍ രണ്ടു സിക്സും പീയൂഷ് ചൗളയെറിഞ്ഞ എട്ടാം ഓവറില്‍ മൂന്നു സിക്സുമാണ് സഞ്ജു അടിച്ചുകൂട്ടിയത്. സ്റ്റീവ് സ്മിത്തും അടിച്ചു, ഈ ഓവറില്‍ ഒരു സിക്സ്.  

   എട്ടോവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലായിരുന്നു. ഒമ്പതോവറില്‍ റോയല്‍സ് 100 തികച്ചു. 44 പന്തില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി. 12-ാം ഓവറില്‍ എന്‍ഗിഡിയുടെ പന്തില്‍ സഞ്ജു പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ 132 റണ്‍സായിരുന്നു. പിന്നാലെയെത്തിയ ഡേവിഡ് മില്ലര്‍ റണ്ണൗട്ടായത് രാജസ്ഥാനെ ഞെട്ടിച്ചു. എന്നാല്‍, ഒരറ്റത്ത് സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ചുറി നേടി മുന്നേറി.

  റോബിന്‍ ഉത്തപ്പ അഞ്ചു റണ്‍സുമായി മടങ്ങി. ഇതിനിടെ രവീന്ദ്ര ജഡേജയുടെ ഓവറില്‍ സ്മിത്ത് നല്‍കിയ അവസരം സാം കറന്‍ നഷ്ടപ്പെടുത്തിയതും ചെന്നൈയ്ക്ക് വിനയായി. 47 പന്തില്‍ നിന്ന് സ്മിത്ത് 69 റണ്‍സാണ് നേടിയത്. ഇതില്‍ നാലു ബൗണ്ടറിയും നാലു സിക്‌സറും നേടി. സ്മിത്ത് പുറത്തായ ശേഷം ലുംഗിസാനി ഗിഡിയുടെ അവസാന ഓവറില്‍ 30 റണ്‍സാണ് പിറന്നത്. ജോഫ്ര എട്ട് പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാലു സിക്‌സറുകളും പിറന്നു.

സിഎസ്‌കെയ്ക്കു വേണ്ടി സാം കറന്‍ മൂന്നു വിക്കറ്റ് സ്വന്തമാക്കി. കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ടിറങ്ങിയ ചെന്നെെ ക ളി യുടെ അവസാന ഘട്ടത്തിൽ വിജയപ്രതീക്ഷയുണർത്തിയെങ്കിലും ഫാഫ് ഡുപ്ലസി വീണതോടെ അതും ഇല്ലാതെയായി. അവസാന ഓവറിൽ ധോണി ആഞ്ഞടിച്ചെങ്കിലും അപ്പോഴേക്കും സമയം വൈകി. ഡു പ്ലസി 37 പന്തിൽ ഒരു ബൗണ്ടറിയും ഏഴു സിക്സുമടക്കം 72 റൺസ് സ്വന്തമാക്കി. ധോണി 17 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു.


വാർത്തകൾ

Sign up for Newsletter



top