25
October 2020 - 4:51 pm IST

Download Our Mobile App

National

china

ഇന്ത്യ- ചൈന ധാരണ: അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കില്ല

Published:23 September 2020

കിഴക്കൻ ലഡാക്കിലെ സംഘർഷം ഒഴിവാക്കാനുള്ള നീക്കങ്ങളിലെ നിർണായക തീരുമാനമാണിത്. നിലവിലുള്ള സ്ഥിതി ഏകപക്ഷീയമായി മാറ്റാതിരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കാനും ധാരണ. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവുന്ന നടപടികൾ സ്വീകരിക്കില്ല. 

ന്യൂഡൽഹി: അതിർത്തിയിലെ മുൻനിരയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. കിഴക്കൻ ലഡാക്കിലെ സംഘർഷം ഒഴിവാക്കാനുള്ള നീക്കങ്ങളിലെ നിർണായക തീരുമാനമാണിത്. നിലവിലുള്ള സ്ഥിതി ഏകപക്ഷീയമായി മാറ്റാതിരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കാനും ധാരണ. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവുന്ന നടപടികൾ സ്വീകരിക്കില്ല. 

പതിനാലു മണിക്കൂർ നീണ്ട കമാൻഡർതലത്തിലെ ആറാം റൗണ്ട് ചർച്ചയ്ക്കു ശേഷം ഇന്ത്യ, ചൈന സേനകളുടെ സംയുക്ത പ്രസ്താവനയിലാണ് ഈ ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്. നാലു മാസം നീണ്ട അതിർത്തി സംഘർഷത്തിന് അയവുവരുത്താൻ ഈ നടപടികൾ സഹായിക്കുമെന്നാണു വിലയിരുത്തൽ. അതേസമയം, ഇരു സേനകളുടെയും പിന്മാറ്റം സംബന്ധിച്ച് വ്യക്തമായ തീരുമാനമായതായി സംയുക്ത പ്രസ്താവനയിൽ സൂചനയില്ല. യഥാർഥ നിയന്ത്രണ രേഖയിലെ പല പോയിന്‍റുകളിലും സേനകൾ മുഖാമുഖമുണ്ട്. 

ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ചർച്ചകളിൽ തീരുമാനമായി. തെറ്റിദ്ധാരണകളും മുൻവിധികളും ഒഴിവാക്കാൻ ഇതു സഹായിക്കുമെന്ന് സംയുക്ത പ്രസ്താവന പറയുന്നു. ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ അഭിപ്രായ സമന്വയത്തിലെത്തുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാനും ഇതു സഹായിക്കും. പ്രശ്നപരിഹാരത്തിന് പ്രായോഗികമായ നടപടികൾ സ്വീകരിക്കാൻ ഇരു സേനകളും സമ്മതിച്ചിട്ടുണ്ട്. അതിർത്തിയിലെ സമാധാനം സംയുക്തമായി ഉറപ്പുവരുത്തും. കഴിയും വേഗം ഏഴാം റൗണ്ട് ചർച്ചകൾ നടത്താനും തീരുമാനമായെന്ന് സംയുക്ത പ്രസ്താവന.

ഡൽഹിയിലും ബീജിങ്ങിലും ഒരേപോലുള്ള പ്രസ്താവനയാണ് ഇരു സേനകളും പുറത്തിറക്കിയത്. യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ ആഴത്തിലുള്ള ചർച്ചകൾ നടന്നു. ഇരു വിഭാഗത്തെയും നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണകൾ നടപ്പാക്കാൻ ആത്മാർഥമായ ശ്രമം നടത്തും- പ്രസ്താവന അവകാശപ്പെടുന്നു. കിഴക്കൻ ലഡാഖിലെ സംഘർഷമൊഴിവാക്കാൻ ഇരു സേനകളും കൃത്യമായ നടപടികൾ പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.


വാർത്തകൾ

Sign up for Newsletter



top