24
October 2020 - 12:20 pm IST

Download Our Mobile App

National

maharastra

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു മരിച്ചവർ 33 ആയി

Published:23 September 2020

എട്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണിത്. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 25 പേരെ ജീവനോടെ പുറത്തെടുത്തുവെന്നും അധികൃതർ.

താനെ: മഹാരാഷ്ട്രയിലെ ഭിവാണ്ടിയിൽ കെട്ടിടം തകർന്നുവീണ് മരിച്ചവർ 33 ആയി ഉയർന്നു. എട്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണിത്. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 25 പേരെ ജീവനോടെ പുറത്തെടുത്തുവെന്നും അധികൃതർ. ഭിവാണ്ടിയിലെയും താനെയിലെയും വിവിധ ആശുപത്രികളിൽ ചികിത്സിയിലാണ് ഇവർ. കനത്ത മഴയിലും ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ തുടർന്നു.

തിങ്കളാഴ്ച പുലർച്ചെ 3.40ഓടെയാണ് 43 വർഷം പഴക്കമുള്ള ജിലാനി ബിൽഡിങ് തകർന്നുവീണത്. കെട്ടിട ഉടമക്കെതിരേ കേസെടുക്കുകയും രണ്ട് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 40 ഫ്ലാറ്റുകളുണ്ടായിരുന്ന കെട്ടിടത്തിൽ 150 പേരോളമാണ് താമസിച്ചിരുന്നത്. എല്ലാവരും നല്ല ഉറക്കത്തിലായിരിക്കുമ്പോൾ ദുരന്തമുണ്ടായത് മരണസംഖ്യ വർധിപ്പിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ തെരച്ചിൽ നടത്തുന്നവരിൽ ഉൾപ്പെടുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top