24
October 2020 - 11:53 am IST

Download Our Mobile App

National

mumbai

കനത്ത മഴ; മുംബൈയിൽ ഗതാഗത തടസം

Published:23 September 2020

നഗരത്തിന്‍റെ പല ഭാഗത്തും ഈ വെള്ളക്കെട്ടുണ്ട്. ഇതുമൂലം റോഡ്-റെയിൽ ഗതാഗതത്തിനു തടസം നേരിടുന്നു. നിരവധി തെരുവുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.

മുംബൈ: ഇന്നലെ രാത്രി പെയ്ത അതിശക്തമായ മഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. നഗരത്തിന്‍റെ പല ഭാഗത്തും ഈ വെള്ളക്കെട്ടുണ്ട്. ഇതുമൂലം റോഡ്-റെയിൽ ഗതാഗതത്തിനു തടസം നേരിടുന്നു. നിരവധി തെരുവുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. വെള്ളത്തിലിറങ്ങിയ വാഹനങ്ങൾക്കു കേടുപാടുകളുണ്ടായ സംഭവങ്ങളുണ്ടെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. രാവിലെ ജനജീവിതത്തെ വെള്ളക്കെട്ട് സാരമായി ബാധിച്ചിട്ടുണ്ടെന്നും അവർ. 

ട്രാക്കിൽ വെള്ളം കയറിയതുകൊണ്ട് സബർബൻ സർവീസുകൾ നിർത്തിവച്ചതായി സെൻട്രൽ റെയിൽവേ വക്താവ് പറഞ്ഞു. വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. ദീർഘദൂര ട്രെയിനുകൾ റീ ഷെഡ്യൂൾ ചെയ്തു. ചർച്ച്ഗേറ്റിനും അന്ധേരിക്കുമിടയിൽ സബർബൻ സർവീസുകൾ നിർത്തിയതായി പശ്ചിമ റെയിൽവേയും അറിയിച്ചിട്ടുണ്ട്. പലയിടത്തും ബസുകൾ വഴിതിരിച്ചുവിടുന്നുണ്ട്. വൈദ്യുതി വിതരണത്തെയും വെള്ളക്കെട്ട് ബാധിച്ചു.


വാർത്തകൾ

Sign up for Newsletter



top