24
October 2020 - 12:19 pm IST

Download Our Mobile App

Crime

kochi-beach-murder-updates

ബീച്ചിലെ കൊലപാതകം:  മുഖ്യപ്രതി അറസ്റ്റിൽ 

Published:23 September 2020

യുവതിയും പ്രണവും നേരത്തേ അടുപ്പത്തിലായിരുന്നു. യുവതിയുടെ പേരിൽ അർദ്ധരാത്രി പ്രണവിനെ വിളിച്ചു വരുത്തിയ ശേഷം ശരത്തിന്‍റെ നേതൃത്വത്തിലുള്ള നാലംഗസംഘം പ്രണവിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു

കൊച്ചി: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവ് കൊലചെയ്യപ്പെട്ട കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് ഇല്ലത്തുംപടി കരയിൽ പാലക്കൽ വീട്ടിൽ ഗിരീഷിന്‍റെ ജിത്തൂസ്(19),കുഴപ്പുള്ളി തുണ്ടിപ്പുറം കരയിൽ മുല്ലപ്പറമ്പ് വീട്ടിൽ ഷിബുവിൻറെ മകൻ ശരത് (19) എന്നിവരെയാണ് റൂറൽ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്‍റെ  നേതൃത്വത്തിൽ പിടികൂടിയത്. കൈപ്പോൻ വീട്ടിൽ അംബ്രോസിൻറെ മകൻ അമ്പാടി (19) യെ സംഭവം നടന്നയുടനെ പിടികൂടിയിരുന്നു. ശരത്തിന്‍റെ നേതൃത്വത്തിലായിരുന്നു കൊലപാതകം.

ഇന്നലെ പുലർച്ചെയാണ് ചെറായി കല്ലുമ്മഠത്തിൽ പ്രണവ് കൊല്ലപ്പെടുന്നത്.ശരത്തിന്‍റെ കാമുകിയെ പ്രണവ് ശല്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. ഈ യുവതിയും പ്രണവും നേരത്തേ അടുപ്പത്തിലായിരുന്നു. യുവതിയുടെ പേരിൽ അർദ്ധരാത്രി പ്രണവിനെ വിളിച്ചു വരുത്തിയ ശേഷം ശരത്തിന്‍റെ നേതൃത്വത്തിലുള്ള നാലംഗസംഘം പ്രണവിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി സംഘം ഇതിനായി യുവതിയുടെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ആ അക്കൗണ്ടിൽ ചാറ്റ് ചെയ്താണ് പ്രണവിനെ ബീച്ചിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


വാർത്തകൾ

Sign up for Newsletter



top