30
October 2020 - 8:01 am IST

Download Our Mobile App

Flash News
Archives

Market

Television

ഒ​ക്റ്റോ​ബ​ര്‍ മു​ത​ൽ ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ​ക്ക് വി​ല ഉ​യ​രും

Published:23 September 2020

ടി​വി നി​ര്‍മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്കു​ള്ള തീ​രു​വ ഇ​ള​വ് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണ് വി​ല​വ​ർ​ധ​ന.

കൊ​ച്ചി: ഒ​ക്റ്റോ​ബ​ര്‍ മു​ത​ൽ ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ​ക്ക് വി​ല ഉ​യ​ര്‍ന്നേ​ക്കും. ടെ​ലി​വി​ഷ​ൻ ഓ​പ്പ​ൺ സെ​ൽ പാ​ന​ലു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന അ​ഞ്ചു ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ള​വ് സെ​പ്റ്റം​ബ​ര്‍ 30 മു​ത​ൽ അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണി​ത്. പൂ​ര്‍ണ​മാ​യി നി​ര്‍മി​ച്ച പാ​ന​ലു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് 50 ശ​ത​മാ​ന​ത്തി​ലേ​റെ ചെ​ല​വേ​റും. ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ​ക്ക് വ​രു​ന്ന അ​ധി​ക തീ​രു​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​രു​ട്ട​ടി​യാ​കും. ടി​വി നി​ര്‍മാ​ണ​ത്തി​ന് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ ഈ ​ഘ​ട​ക​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ടി വ​രു​ന്ന അ​ധി​ക നി​കു​തി ടെ​ലി​വി​ഷ​ൻ നി​ര്‍മാ​താ​ക്ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​റോ​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ലു​ള്ള ഇ​ള​വ് നി​ന്നാ​ൽ ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ​ക്ക് വി​ല കൂ​ട്ടാ​തെ നി​വൃ​ത്തി​യി​ല്ല എ​ന്ന​താ​ണ് ടെ​ലി​വി​ഷ​ൻ നി​ര്‍മാ​താ​ക്ക​ളു​ടെ​യും നി​ല​പാ​ട് എ​ന്നാ​ണ് വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ടെ​ലി​വി​ഷ​ൻ വി​ല​യി​ൽ 4 ശ​ത​മാ​നം വ​രെ​യാ​ണ് വ​ര്‍ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 32 ഇ​ഞ്ച് ടി​വി​സെ​റ്റു​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് 600 രൂ​പ​യും 42 ഇ​ഞ്ച് ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ​ക്ക് 1200-1500 രൂ​പ​യു​മാ​ണ് വി​ല കൂ​ടു​ന്ന​ത്. ഇ​ല​ക്‌​ട്രോ​ണി​ക് ബ്രാ​ൻ​ഡു​ക​ളും ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ല വ​ര്‍ധ​ന​യു​ടെ സൂ​ച​ന​ക​ൾ.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക​ൺ​സ്യൂ​മ​ര്‍ ഡ്യൂ​റ​ബി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് ന​ഷ്ടം. കൊ​വി​ഡ് പ്ര​തി​സ​ന്ധി മി​ക്ക ബ്രാ​ൻ​ഡു​ക​ളു​ടെ​യും വി​ൽ​പ്പ​ന​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന​യി​ലൂ​ടെ ന​ഷ്ടം മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​മു​ഖ ക​മ്പ​നി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newslettertop