24
October 2020 - 12:29 pm IST

Download Our Mobile App

Cricket

mumbai-kolkata-match-review

രോഹിത് ഷോ; മുംബൈക്ക് കോല്‍ക്കത്തയ്‌ക്കെതിരേ 49 റണ്‍സ് ജയം

Published:23 September 2020

അബുദാബി സ്റ്റേഡിയത്തില്‍ രോഹിത് ഷോ. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിനു 49 റണ്‍സിന്റെ മിന്നും ജയം.

അബുദാബി: അബുദാബി സ്റ്റേഡിയത്തില്‍ രോഹിത് ഷോ. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിനു 49 റണ്‍സിന്റെ മിന്നും ജയം. തങ്ങളുടെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 20 ഓവറില്‍ ഒമ്പതു 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.  54 പന്തില്‍ മൂന്നു ബൗണ്ടറിയും ആറു സിക്സുമടക്കം 80 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.

മുംബൈയുടെ തുടക്കം അത്രമികച്ചതായിരുന്നില്ല.  സ്‌കോര്‍ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ (1) അവര്‍ക്കു നഷ്ടമായി. എന്നാല്‍, രോഹിത് ശര്‍മയും സൂര്യകമാര്‍ യാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് മുംബൈയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. സമ്മര്‍ദമേതുമില്ലാതെ ഇരുവരരും കളിച്ചു.
   
27 പന്തില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മികച്ച ഫോമിലായിരുന്നു രോഹിത് ശര്‍മ. പാറ്റിന്‍സന്റെ പന്തില്‍ അടിച്ച സിക്സറുകള്‍ രോഹിതിന്റെ ക്ലാസ് എത്രത്തോളമുണ്ടെന്നു വെളിപ്പെടുതത്തുന്നവയായിരുന്നു. കോല്‍ക്കത്തയ്ക്കെതിരേ മികച്ച ബാറ്റിങ് ശരാശരിയുള്ള രോഹിത് അത് ഇവിടെയും തുടര്‍ന്നു. ആദ്യവിക്കറ്റ് വീണിട്ടും സൂര്യകുമാര്‍ യാദവും രോഹിതും യാതൊരു സമ്മര്‍ദവുമില്ലാതെ കളിച്ചു. പവര്‍ പ്ലേയുടെ ആനുകബല്യം മുതലാക്കുന്നതില്‍ ഇരുവരും വിജയിച്ചു.
 
മലയാളി താരം സന്ദിപ് വാര്യരും മുംബൈ ബാറ്റ്സ്മാന്മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. സൂര്യകുമാര്‍ യാദവാണ് സന്ദീപിനെ കൈകാര്യം ചെയ്തത്. ബൗളര്‍മാരെ മാറിമാറി പ്രയോഗിച്ചിട്ടും ഇരുവരും കുലുങ്ങിയില്ല. എട്ടോവറില്‍ 83 റണ്‍സാണ് മുംബൈ നേടിയത്. 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 എന്നായിരുന്നു അവസ്ഥ. 11-ാമത്തെ ഓവറില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായി.    28 പന്തതില്‍ ആറു ബൗണ്ടറിയും ഒരു സിക്സുമടക്കം 47 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 11 ഓവറില്‍ മുംബൈ നൂറിലെത്തി.
 
അതിനിടെ, രോഹിത് കോല്‍ക്കത്തയ്ക്കെതിരായ തന്റെ അഞ്ചാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 39 പന്തില്‍ ഒരു ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്സുമടക്കമാണ് രോഹിത് അര്‍ധസെഞ്ചുറി സ്വന്തമാക്കിയത്. അധികം താമസിയാതെ രോഹിത് തന്റെ ഐപിഎല്‍ കരിയറില്‍ 200 സിക്സറുകള്‍ പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ 212 സിക്സറുകള്‍ നേടിയ ധോണിയാണ് മുന്നില്‍. സൗരഭ് തിവാരിയും ഉജ്വല ഫോമിലാണ് കളിച്ചത്. 13 പന്തില്‍ 21 റണ്‍സ് നേടിയ തിവാരിയെ സുനില്‍ നരെയ്നാണ് പുറത്താക്കിയത്. ആദ്യം സൂര്യകുമാര്‍ യാദവിനൊപ്പം 90 റണ്‍സിന്റെയും സൗരഭ് തിവാരിക്കൊപ്പം 49 റണ്‍സിന്റെയും ഹര്‍ദിക് പാണ്ഡ്യക്കൊപ്പം 30 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രോഹിത് കളം വിട്ടത്.
 
ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 18 റണ്‍സെടുത്തു പുറത്തായി. റസലിന്റെ പന്തില്‍  ഹിറ്റ് വിക്കറ്റായാണ് ഹാര്‍ദിക്കിന്റെ മടക്കം. കോല്‍ക്കത്തയ്ക്കു വേണ്ടി ശിവം മാവി രണ്ടു വിക്കറ്റ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കോല്‍ക്കത്തയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (7) സുനില്‍ നരേന്‍ (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിനും പാറ്റിന്‍സണുമാണ് വിക്കറ്റുകള്‍. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന ദിനേഷ് കാര്‍ത്തികും (30) നാരായണ്‍ റാണയും (24) പ്രതീക്ഷ നല്‍കിയെങ്കിലും ചഹാറും പൊളാര്‍ഡും ഇരുവരെയും പവലിയനിലേക്കയച്ചു.

മോര്‍ഗനെയും (16) ആന്ദ്രെ റസലും (11) ബുംറ പുറത്താക്കിയതോടെ കോല്‍ക്കത്തയുടെ പ്രതീക്ഷ അസ്തമിച്ചു. അവസാന ഓവറുകളില്‍ കമിന്‍സ് കൂറ്റനടികളിലൂടെ കളം നിറഞ്ഞെങ്കിലും വിജയത്തിന് അതു മതിയാകുമായിരുന്നില്ല. ബുംറ എറിഞ്ഞ 18-ാം ഓവറില്‍ കോല്‍ക്കത്ത നേടിയത് 27 റണ്‍സാണ്. ഇതില്‍ നാലു സിക്‌സറുകള്‍ കമിന്‍സ് നേടി. കമിന്‍സ് 11 പന്തില്‍ 33 റണ്‍സ് സ്വന്തമാക്കി. കമിന്‍സണാണ് ടോപ് സ്‌കോററും. പാറ്റിന്‍സണാണ് കമിന്‍സിന്റെ വിക്കറ്റ്.മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും രണ്ടു വിക്കറ്റുകള്‍ വീതം നേടി. ആദ്യമത്സരത്തില്‍ മുംബൈ ചെന്നൈയോടു പരാജയപ്പെട്ടിരുന്നു.


വാർത്തകൾ

Sign up for Newsletter



top