24
October 2020 - 12:27 pm IST

Download Our Mobile App

Cricket

virender-sehwag-against-msd

ധോ​ണി​ക്കെ​തി​രേ വി​മ​ര്‍ശ​നം

Published:24 September 2020

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സി​എ​സ്‌​കെ നാ​യ​ക​ന്‍ എം ​എ​സ് ധോ​ണി​യു​ടെ ബാ​റ്റി​ങ് ഓ​ഡ​ര്‍ സം​ബ​ന്ധി​ച്ച് വി​മ​ര്‍ശ​നം. രാ​ജ​സ്ഥാ​ന്‍റെ 217 എ​ന്ന കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം സി​എ​സ്‌​കെ പി​ന്തു​ട​ര​വെ ഏ​ഴാം ന​മ്പ​റി​ല്‍ ബാ​റ്റ് ചെ​യ്യാ​നെ​ത്തി​യ ധോ​ണി വ​ലി​യ വി​മ​ര്‍ശ​ന​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.

ഷാ​ര്‍ജ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സി​എ​സ്‌​കെ നാ​യ​ക​ന്‍ എം ​എ​സ് ധോ​ണി​യു​ടെ ബാ​റ്റി​ങ് ഓ​ഡ​ര്‍ സം​ബ​ന്ധി​ച്ച് വി​മ​ര്‍ശ​നം. രാ​ജ​സ്ഥാ​ന്‍റെ 217 എ​ന്ന കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം സി​എ​സ്‌​കെ പി​ന്തു​ട​ര​വെ ഏ​ഴാം ന​മ്പ​റി​ല്‍ ബാ​റ്റ് ചെ​യ്യാ​നെ​ത്തി​യ ധോ​ണി വ​ലി​യ വി​മ​ര്‍ശ​ന​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ധോ​ണി​യെ​ന്ന നാ​യ​ക​ന് 10ല്‍ 4 ​മാ​ര്‍ക്കെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് മു​ന്‍ ഇ​ന്ത്യ​ന്‍ വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​റും കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് കോ​ച്ചു​മാ​യി​രു​ന്ന വി​രേ​ന്ദ​ര്‍ സെ​വാ​ഗ് രം​ഗ​ത്തെ​ത്തി. അ​വ​സാ​ന ഓ​വ​റി​ല്‍ ധോ​ണി മൂ​ന്ന് സി​ക്സ​ര്‍ പ​റ​ത്തി​യ​പ്പോ​ള്‍ സി​എ​സ്‌​കെ വി​ജ​യ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണെ​ന്ന തോ​ന്ന​ലാ​ണു​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ല്‍ സ​ത്യാ​വ​സ്ഥ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ധോ​ണി ക​ളി​ച്ച ഡോ​ട്ട്ബോ​ളു​ക​ളു​ടെ എ​ണ്ണം നോ​ക്കു​മ്പോ​ള്‍ ധോ​ണി റ​ണ്‍സ് പി​ന്തു​ട​ര​ക​യ​ല്ലെ​ന്നാ​ണ് തോ​ന്നി​യ​ത്. ധോ​ണി സാം ​ക​റ​ന് ശേ​ഷം ഇ​റ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു എ​നി​ക്ക് തോ​ന്നി​യ​ത്. അ​ല്ലാ​ത്ത പ​ക്ഷം ര​വീ​ന്ദ്ര ജ​ഡേ​ജ​യെ എ​ങ്കി​ലും അ​യ​യ്ക്ക​ണ​മാ​യി​രു​ന്നു. മ​ധ്യ​നി​ര​യി​ല്‍ റ​ണ്‍റേ​റ്റ് വ​ല്ലാ​തെ കു​റ​ഞ്ഞു. ഇ​ങ്ങ​നെ ക​ളി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​വ​സാ​ന ഓ​വ​റി​ല്‍ 20-22 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​മാ​യി​രു​ന്നു. 
   
അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ധോ​ണി​യു​ടെ മൂ​ന്ന് സി​ക്സ​ര്‍ ക​ണ്ട് ആ​ഹാ മ​നോ​ഹ​രം വാ​ട്ട് എ ​ഫി​നി​ഷ് എ​ന്ന പ​റ​യാ​മാ​യി​രു​ന്നു'-​സെ​വാ​ഗ് പ​റ​ഞ്ഞു. അ​വ​സാ​ന ഓ​വ​റി​ല്‍ 30 റ​ണ്‍സി​ല്‍ അ​ധി​കം വേ​ണ്ടി​വ​ന്ന​തി​നാ​ല്‍ മൂ​ന്ന് സി​ക്സ് കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും കൊ​ണ്ടു​വ​രി​ല്ല. ധോ​ണി കേ​ദാ​ര്‍ ജാ​ദ​വി​ന് മു​മ്പെ​ങ്കി​ലും ബാ​റ്റ് ചെ​യ്യ​ണ​മാ​യി​രു​ന്നു. ജാ​ദ​വ് നേ​രി​ട്ട പ​ന്തു​ക​ള്‍ ധോ​ണി​യാ​യി​രു​ന്നു ക​ളി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ സി​എ​സ്‌​കെ ചി​ല​പ്പോ​ള്‍ പ​രാ​ജ​യ​പ്പെ​ടു​മാ​യി​രു​ന്നി​ല്ലെ​ന്നും സെ​വാ​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​ന്‍ ബാ​റ്റ് ചെ​യ്യു​മ്പോ​ള്‍ സി​എ​സ്‌​കെ സ്പി​ന്ന​ര്‍മാ​ര്‍ വ​ള​രെ​യ​ധി​കം റ​ണ്‍സ് വി​ട്ടു​കൊ​ടു​ത്തു. എ​ന്നി​ട്ടും ജ​ഡേ​ജ​യെ​ക്കൊ​ണ്ടും ചൗ​ള​യെ​ക്കൊ​ണ്ടും വീ​ണ്ടും തു​ട​ര്‍ച്ച​യാ​യി പ​ന്തെ​റി​യി​ച്ചു. ലൂ​ങ്കി എ​ന്‍ഗി​ഡി സ​ഞ്ജു​വി​നെ പു​റ​ത്താ​ക്കി​യ ശേ​ഷം അ​വ​സാ​ന ര​ണ്ടോ​വ​റി​ല്‍ എ​ട്ടു റ​ണ്‍സ് മാ​ത്ര​മാ​ണ് ചൗ​ള വി​ട്ടു​കൊ​ടു​ത്ത​ത്. 
   
ഈ ​മാ​റ്റം നേ​ര​ത്തെ ചെ​യ്യ​ണ​മാ​യി​രു​ന്നു. സ​ഞ്ജു​വി​ന് തു​ട​രെ സ്പി​ന്ന​ര്‍മാ​രെ ന​ല്‍കി​യ​തി​ല്‍ ധോ​ണി​ക്ക് പി​ഴ​ച്ചു. ധോ​ണി​യു​ടെ ക്യാ​പ്റ്റ​ന്‍സി പി​ഴ​വാ​ണ് മ​ത്സ​രം സി​എ​സ്‌​കെ​യ്ക്ക് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്'-​സെ​വാ​ഗ് കൂ​ട്ടി​ച്ചേ​ര്‍ത്തു. മു​ന്‍ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​റും കെ​കെ​ആ​ര്‍ നാ​യ​ക​നു​മാ​യി​രു​ന്ന ഗൗ​തം ഗം​ഭീ​റും ധോ​ണി​യെ വി​മ​ര്‍ശി​ച്ചി​രു​ന്നു. ധോ​ണി മു​ന്നി​ല്‍ നി​ന്ന് ന​യി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഗം​ഭീ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. 

പി​ന്തു​ണ​ച്ച് ഫ്‌​ളെ​മി​ങ്

എ​ന്നാ​ല്‍,  ധോ​ണി രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ വൈ​കി ഇ​റ​ങ്ങി​യ​തി​ന് ത​ക്ക​താ​യ കാ​ര​ണ​മു​ണ്ടെ​ന്നും ധോ​ണി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സി​എ​സ്‌​കെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യ സ്റ്റീ​ഫ​ന്‍ ഫ്ള​മി​ങ്. 'എ​ല്ലാ​യി​ട​ത്തു​നി​ന്നും ധോ​ണി​യു​ടെ ബാ​റ്റി​ങ് ഓ​ഡ​റി​ന്‍റെ ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. 14ാം ഓ​വ​റി​ല്‍ വ​ള​രെ നി​ര്‍ണ്ണാ​യ​ക സ​മ​യ​മാ​യി​രു​ന്നു. സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് ബാ​റ്റ് ചെ​യ്യേ​ണ്ട സ​മ​യ​മാ​യി​രു​ന്നു. ഏ​റെ നാ​ളാ​യി ക്രി​ക്ക​റ്റ് ക​ളി​ക്കാ​തെ​യാ​ണ് അ​വ​ന്‍ വ​ന്ന​ത്. അ​തി​നാ​ല്‍ത്ത​ന്നെ ധോ​ണി​യെ പ​ഴ​യ പ്ര​താ​പ​ത്തി​ല്‍ കാ​ണാ​ന്‍ അ​ല്‍പ്പം​കൂ​ടി സ​മ​യ​മെ​ടു​ക്കും. 
   
എ​ന്നാ​ല്‍ അ​വ​സാ​ന സ​മ​യ​ത്ത് അ​വ​നെ എ​ല്ലാ​വ​രും ക​ണ്ട​താ​ണ​ല്ലോ,വ​ള​രെ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ത്. ഫാ​ഫ് ഡു​പ്ലെ​സി് ഫോം ​തു​ട​രു​ന്നു​ണ്ട്. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍ അ​താ​യി​രു​ന്നു ഏ​റ്റ​വും ആ​ശ​ങ്ക സൃ​ഷ്ടി​ച്ച​ത്'-​ഫ്ള​മി​ങ് പ​റ​ഞ്ഞു. മ​ധ്യ​നി​ര​യി​ല്‍ സാം ​ക​റ​ന്‍, ജ​യ്ഗ്വാ​ഡ്, കേ​ദാ​ര്‍ ജാ​ദ​വ് എ​ന്നി​വ​ര്‍ക്ക് ശേ​ഷ​മാ​ണ് ധോ​ണി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ​ത്. ആ​ദ്യ 12 പ​ന്തി​ല്‍ വെ​റും 9 റ​ണ്‍സ് മാ​ത്ര​മാ​ണ് ധോ​ണി നേ​ടി​യ​ത്. അ​വ​സാ​ന ഓ​വ​റി​ല്‍ മൂ​ന്ന് പ​ടു​കൂ​റ്റ​ന്‍ സി​ക്സ​ര്‍ പ​റ​ത്തി​യ ധോ​ണി ടീം ​സ്‌​കോ​ര്‍ 200ല്‍ ​എ​ത്തി​ച്ചെ​ങ്കി​ലും ടീം 16 ​റ​ണ്‍സി​ന് രാ​ജ​സ്ഥാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 


വാർത്തകൾ

Sign up for Newsletter



top