30
October 2020 - 8:08 am IST

Download Our Mobile App

Flash News
Archives

Cricket

sanju-samson-says-about-his-batting

നി​ല​യു​റ​പ്പി​ച്ചു  ക​ളി​ച്ചു: സ​ഞ്ജു

Published:24 September 2020

നി​ല​യു​റ​പ്പി​ച്ച ശേ​ഷം വ​മ്പ​ന​ടി​ക​ള്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യിരുന്നുു ചെനന്നൈക്കെതിരേ ത​ന്‍റെ പ​ദ്ധ​തി​യെ​ന്ന് രാജസ്ഥാൻന്‍റെ മലയാളി താരം  സ​ഞ്ജു സാംസൺ. 'നി​ല​യു​റ​പ്പി​ച്ച ശേ​ഷം വ​മ്പ​ന​ടി പു​റ​ത്തെ​ടു​ക്കു​ക​യാ​ണ് എ​ന്‍റെ ഗെ​യിം പ്ലാ​ന്‍.

ഷാ​ര്‍ജ: നി​ല​യു​റ​പ്പി​ച്ച ശേ​ഷം വ​മ്പ​ന​ടി​ക​ള്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യിരുന്നുു ചെനന്നൈക്കെതിരേ ത​ന്‍റെ പ​ദ്ധ​തി​യെ​ന്ന് രാജസ്ഥാൻന്‍റെ മലയാളി താരം  സ​ഞ്ജു സാംസൺ. 'നി​ല​യു​റ​പ്പി​ച്ച ശേ​ഷം വ​മ്പ​ന​ടി പു​റ​ത്തെ​ടു​ക്കു​ക​യാ​ണ് എ​ന്‍റെ ഗെ​യിം പ്ലാ​ന്‍. ഏ​ത് അ​വ​സ്ഥ​യി​ലും ഞാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് അ​തി​നാ​ണ്. വ​ലി​യ ഷോ​ട്ടു​ക​ള്‍ ക​ളി​ക്കാ​നു​ള്ള ചി​ന്ത നി​ല​നി​ര്‍ത്തേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. എ​ന്‍റെ ഫി​റ്റ്ന​സി​നാ​യി ഞാ​ന്‍ വ​ള​രെ​യ​ധി​കം ക​ഠി​നാ​ധ്വാ​നം ചെ​യ്തു. ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ക​യും പ​രി​ശീ​ല​നം ന​ട​ത്തു​ക​യും ചെ​യ്തു. കാ​ര​ണം വ​ലി​യ ഷോ​ട്ടു​ക​ള്‍ ക​ളി​ക്കേ​ണ്ട​ത് എ​ന്‍റെ റോ​ളി​ല്‍ അ​നി​വാ​ര്യ​മാ​ണ്. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ലി​യ ഷോ​ട്ടു​ക​ളാ​ണ് ക്രി​ക്ക​റ്റ് ആ​വി​ശ്യ​പ്പെ​ടു​ന്ന​ത്. അ​തി​നാ​യി ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​വും ഞാ​ന്‍ പ​രി​ശ്ര​മി​ച്ചു. പ​വ​ര്‍ഹി​റ്റ് ചെ​യ്യാ​നു​ള്ള ക​ഴി​വ് മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്. എ​ല്ലാ​വ​രും വി​ക്ക​റ്റു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. പ​ക്ഷേ എ​ങ്ങ​നെ ക​ളി​ക്ക​ണ​മെ​ന്ന​ത് പ​രി​ശീ​ല​ക​നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. 
   
ആ​രാ​ധ​ക​രു​ടെ മു​ഖ​ത്ത് ചി​രി ന​ല്‍കാ​നാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഇ​ത് തു​ട​രാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ'-​സ​ഞ്ജു പ​റ​ഞ്ഞു. 16 റ​ണ്‍സി​നാ​ണ് സി​എ​സ്‌​കെ​യെ രാ​ജ​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. രാ​ജ​സ്ഥാ​ന്‍റെ ബാ​റ്റി​ങ് നി​ര​യി​ല്‍ നി​ര്‍ണ്ണാ​യ​ക സ്ഥാ​ന​മാ​ണ് സ​ഞ്ജു​വി​ന്‍റേ​ത്. ഐ​പി​എ​ല്ലി​ല്‍ ര​ണ്ട് സെ​ഞ്ചു​റി​യു​ള്‍പ്പെ​ടെ മി​ക​ച്ച പ്ര​ക​ട​നം അ​വ​കാ​ശ​പ്പെ​ടാ​ന്‍ സ​ഞ്ജു​വി​ന് സാ​ധി​ക്കും. എം ​എ​സ് ധോ​ണി വി​ര​മി​ച്ച​തി​നാ​ല്‍ത്ത​ന്നെ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ റോ​ളി​ലേ​ക്ക് റി​ഷ​ഭ് പ​ന്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സ​ഞ്ജു ഉ​യ​ര്‍ത്തു​ന്ന​ത്. ക്ലാ​സും മാ​സും ചേ​ര്‍ന്ന ത​ക​ര്‍പ്പ​ന്‍ ഇ​ന്നി​ങ്സ് പു​റ​ത്തെ​ടു​ക്കാ​ന്‍ സ​ഞ്ജു മി​ക​ച്ച​വ​നാ​ണെ​ങ്കി​ലും സ്ഥി​ര​ത​യാ​ണ് പ്ര​ശ്നം. ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ന്യൂ​സീ​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​ല്‍ സ​ഞ്ജു​വും ഉ​ള്‍പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു മ​ത്സ​ര​ത്തി​ലും തി​ള​ങ്ങാ​നാ​യി​ല്ല. ഇ​ന്ത്യ​ക്കു​വേ​ണ്ടി നാ​ല് ടി20 ​മ​ത്സ​രം ക​ളി​ച്ചി​ട്ടു​ള്ള സ​ഞ്ജു 35 റ​ണ്‍സാ​ണ് ആ​കെ നേ​ടി​യ​ത്. അ​ടു​ത്ത വ​ര്‍ഷം ര​ണ്ട് ടി20 ​ലോ​ക​ക​പ്പ് ന​ട​ക്കാ​നു​ള്ള​തി​നാ​ല്‍ യു​വ​താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ല്‍ വ​ള​രെ നി​ര്‍ണ്ണാ​യ​ക​മാ​ണ്.ഐ​പി​എ​ല്ലി​ലെ സി​എ​സ്‌​കെ-​രാ​ജ​സ്ഥാ​ന്‍ മ​ത്സ​ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ​ത് സ​ഞ്ജു സാം​സ​ണി​ന്‍റെ ബാ​റ്റി​ങ്ങാ​യി​രു​ന്നു. ക്രീ​സി​ലെ​ത്തി​യ ശേ​ഷം തു​ട​ക്കം മു​ത​ല്‍ ആ​ഞ്ഞ​ടി​ച്ച് ക​ളി​ച്ച സ​ഞ്ജു​വാ​ണ് രാ​ജ​സ്ഥാ​ന്‍റെ വി​ജ​യ ശി​ല്‍പ്പി. 

ഷാ​ര്‍ജ​യി​ലെ ചെ​റി​യ സ്റ്റേ​ഡി​യ​ത്തി​ല്‍ ത​ന്‍റെ വ​മ്പ​ന്‍ ഷോ​ട്ടു​ക​ള്‍ ക​ളി​ക്കാ​നു​ള്ള മി​ക​വി​നെ ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ സ​ഞ്ജു ത​ന്‍റെ ക​രി​യ​റി​ലെ വേ​ഗ​മേ​റി​യ അ​ര്‍ധ സെ​ഞ്ച​റി​യും സ്വ​ന്ത​മാ​ക്കി. സ്പി​ന്ന​ര്‍മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച സ​ഞ്ജു 32 പ​ന്തി​ല്‍ 1 ഫോ​റും 9 സി​ക്സും ഉ​ള്‍പ്പെ​ടെ 74 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. 231.25 സ്ട്രൈ​ക്ക​റേ​റ്റി​ല്‍ ബാ​റ്റു​വീ​ശി​യ സ​ഞ്ജു ക​ളി​യി​ലെ താ​ര​മാ​വു​ക​യും ചെ​യ്തു. സ​ഞ്ജു​വി​നെ സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റും ഗൗ​തം ഗം​ഭീ​റു​മ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ള്‍ പ്ര​ശം​സി​ച്ചു.


വാർത്തകൾ

Sign up for Newsletter



top