24
October 2020 - 12:13 pm IST

Download Our Mobile App

National

delhi

ഡൽഹി കലാപം: കുറ്റപത്രത്തിൽ വൃന്ദ കാരാട്ടിനും ആനിരാജയ്ക്കും സൽമാൻ ഖുർഷിദിനുമെതിരേ പരാമർശം

Published:24 September 2020

എന്നാൽ, ഇവരെക്കുറിച്ച് പ്രതിപ്പട്ടികയിലോ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലോ പരാമർശിച്ചിട്ടില്ല.
സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരൻ രാഹുൽ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരൻ ഹർഷ് മന്ദെർ എന്നിവരെ കുറിച്ചും മൊഴികളിൽ പരാമർശമുണ്ട്. 

ന്യൂഡൽഹി: സിപിഎം പൊളി‌റ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, സിപിഐ ദേശീയ നേതാവ് ആനി രാജ, മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്, കോൺഗ്രസ് എംപി ഉദിത് രാജ് തുടങ്ങിയവർ പ്രകോപനപരമായി പ്രസംഗിച്ചെന്നു ഡൽഹി കലാപം സംബന്ധിച്ച കുറ്റപത്രത്തിലെ മൊഴികളിൽ പരാമർശം. കേസിൽ അറസ്റ്റിലായ ഇസ്രത്ത് ജഹാൻ, ഖാലിദ് സെയ്ഫി എന്നിവരുടെയും ഒരു സാക്ഷിയുടെയും മൊഴിയിലാണ് നേതാക്കൾക്കെതിരേ ആരോപണമുള്ളത്.

എന്നാൽ, ഇവരെക്കുറിച്ച് പ്രതിപ്പട്ടികയിലോ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലോ പരാമർശിച്ചിട്ടില്ല.
സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരൻ രാഹുൽ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരൻ ഹർഷ് മന്ദെർ എന്നിവരെ കുറിച്ചും മൊഴികളിൽ പരാമർശമുണ്ട്.   മ‌റ്റൊരു സാക്ഷിയുടെ മൊഴിയിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരേയും പരാമർശമുണ്ട്.

അമ്പത്തിമൂന്നു പേരുടെ മരണത്തിനിടയാക്കിയ കലാപത്തെക്കുറിച്ച് അന്വേഷിച്ച ഡൽഹി പൊലീസ് പ്രത്യേക സംഘം കഴിഞ്ഞ 16നാണ് കുറ്റപത്രം സമർപ്പിച്ചത്. കലാപത്തിൽ 607 പേർക്കു പരുക്കേറ്റിരുന്നു. നിരവധി വീടുകളും കടകളുമടക്കം തകർന്നു. സൽമാൻ ഖുർഷിദും വൃന്ദ കാരാട്ടുമുൾപ്പെടെ നേതാക്കൾ ഖുറേജിയിലെ പ്രക്ഷോഭകേന്ദ്രത്തിലെത്തിയിരുന്നതായും പ്രകോപനപരമായി പ്രസംഗിച്ചതായും ബേട്ട (യഥാർഥ പേരല്ല) എന്ന് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ള സാക്ഷി പറയുന്നു. 

ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദ്, സഫൂറ സർഗർ, ഷർജീൽ ഇമാം തുടങ്ങിയവർ കലാപം ലക്ഷ്യമിട്ട് ആളുകളെ സംഘടിപ്പിക്കുകയും പ്രകോപനമുണ്ടാക്കുകയും ചെയ്തു. ഖുർഷിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ തുടങ്ങിയവരെ താനും ഇസ്രത്ത് ജഹാനും ചേർന്നു വിളിച്ചുവരുത്തിയെന്നു ഖാലിദ് സെയ്ഫി മൊഴി നൽകിയിട്ടുണ്ട്. പ്രക്ഷോഭകരെ ശാന്തരാക്കുന്നതിനു പകരം സമരം ആളിക്കത്തിക്കാനാണ് ഇസ്രത്ത് ഉൾപ്പെടെ ശ്രമിച്ചതെന്നാണ് മറ്റൊരു മൊഴി.

അതേസമയം, പ്രകോപനപരമായി പ്രസംഗിച്ചെന്ന് ആരോപണം നേരിടുന്ന ബിജെപി നേതാവ് കപിൽ മിശ്രയെ വിവരങ്ങൾ പുറത്തുവിട്ട ആളായണ് കുറ്റപത്രത്തിൽ പറയുന്നതെന്ന് വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. അന്വേഷണത്തിൽ ഒരു വിശ്വാസ്യതയുമില്ല. പൗരത്വ നിയമഭേദഗതിയെ എന്‍റെ പാർട്ടി എതിർത്തതുകൊണ്ടാണ് ഞാൻ അവിടെ പോയത്. അതിലപ്പുറമൊന്നുമില്ല- വൃന്ദ കാരാട്ട് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top