30
October 2020 - 7:41 am IST

Download Our Mobile App

Flash News
Archives

Bollywood

Sonu Sood, Bollywood, Movie News, Social Media

ട്രോളുകള്‍ എന്നെ ബാധിക്കില്ല : സോനൂ സൂദ് 

Published:24 September 2020

സോഷ്യൽ മീഡിയയിൽ  അടക്കം സഹായം അഭ്യർത്ഥിക്കുന്നവർക്കും അദ്ദേഹം  കൈത്താങ്ങാകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടനെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.

ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് സോനൂ സൂദ്. കോവിഡ് ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളെയുൾപ്പെടെ നിരവധി പേരെയാണ് നടൻ  സോനൂ സൂദ് സഹായിച്ചത്. അത് മാത്രമല്ല സോഷ്യൽ മീഡിയയിൽ  അടക്കം സഹായം അഭ്യർത്ഥിക്കുന്നവർക്കും അദ്ദേഹം  കൈത്താങ്ങാകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടനെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.

സോനു തട്ടിപ്പുകാരനാണെന്ന തരത്തിലുള്ളതായിരുന്നു വിമർശനം. മാത്രമല്ല അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ  ഇത്തരം  ട്രോളുകൾക്ക് മറുപടിയുമായിട്ട് എത്തിയിരിക്കുകയാണ് സോനൂ സൂദ്.

നിങ്ങൾ എന്നെ ട്രോളുന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമായിട്ടായിരിക്കാം  ഇതിന് നിങ്ങൾക്ക് പ്രതിഫലവും ലഭിക്കും. ഇതൊന്നും എന്നെ ബാധിക്കില്ല. അതുകൊണ്ട് ഞാൻ ചെയ്യുന്നത് ഞാൻ തുടർന്നു കൊണ്ടിരിക്കും’- ബർഖ ദത്തുമായുള്ള അഭിമുഖത്തിനിടെ സോനൂസൂദ് വ്യക്തമാക്കി.

ഒന്നും ചെയ്യുന്നില്ലെന്ന് അവകാശപ്പെടുന്നവർക്കുള്ള എന്റെ മറുപടി എൻറെ പക്കൽ വിവരങ്ങൾ ഉണ്ടെന്നാണ്. ഞാൻ സഹായിച്ച 7,03,246 ആളുകളുടെയും അഡ്രസും ഫോൺനമ്പറും ആധാർ നമ്പറും എന്റെ പക്കലുണ്ട്. ‘- സോനൂ സൂദ് പറഞ്ഞു. എന്നെ ട്രോളുന്നതിന് പകരം പോയി ആരെയെങ്കിലും സഹായിക്കൂ’- അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top