24
October 2020 - 12:25 pm IST

Download Our Mobile App

Mollywood

ABAAM Magic Frames, South Indian Film Academy

സിനിമാമോഹികള്‍ക്ക് അവസരമൊരുക്കി അബാം മൂവീസും മാജിക് ഫ്രെയിംസും

Published:24 September 2020

സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി എന്ന് പേരിട്ട സംരംഭമാണ് അബാം മൂവീസും മാജിക് ഫ്രെയിംസ് സ്റ്റുഡിയോസും ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്നത്.

സിനിമ സ്വപ്നം കാണുന്നവര്‍ക്ക് അവസരമൊരുക്കി മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളായ അബാം മൂവീസ്. സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി എന്ന് പേരിട്ട സംരംഭമാണ് അബാം മൂവീസും മാജിക് ഫ്രെയിംസ് സ്റ്റുഡിയോസും ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്നത്.

സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് എഞ്ചിനീയറിംഗ്, വിഎഫ്എക്‌സ്, ത്രീ ഡി ആനിമേഷന്‍, ഡിഐ/കളര്‍ ഗ്രേഡിംഗ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, 5.1 മിക്‌സിംഗ്, അഭിനയം, ഡബ്ബിംഗ്, തിരക്കഥ എഴുതല്‍ കോഴ്‌സുകള്‍ക്കായാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്.

നിര്‍മ്മാതാവ് അബ്രഹാം മാത്യവിന്റെ പ്രൊഡക്ഷന്‍ ഹൗസാണ് അബാം മൂവീസ്. ജയറാം നായകനായ പട്ടാഭിരാമന്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ ഈ ബാനറില്‍ ഒരുക്കിയിട്ടുണ്ട്. മരട് 357 ആണ് അബാം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

ട്രാഫിക്, ചാപ്പാകുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, കെട്യോളാണ് എന്റെ മാലാഖ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രൊഡക്ഷന്‍ ഹൗസാണ് മാജിക് ഫ്രെയിംസ് സ്റ്റുഡിയോസ്.


വാർത്തകൾ

Sign up for Newsletter



top