24
October 2020 - 11:53 am IST

Download Our Mobile App

Mollywood

Prithviraj, Supriya, Malayalam Movie, Trolls

പൃഥ്വിരാജിനെ ട്രോളി സുപ്രിയ

Published:24 September 2020

90കളില്‍ ജനിച്ച കുട്ടികള്‍ക്ക് പൈനാപ്പിള്‍ പിസ കേള്‍ക്കുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന പാട്ട് കേള്‍ക്കുമ്പോഴുമുള്ള ഭാവമാണ് ട്രോളില്‍ അവതരിപ്പിച്ചിരിക്കുന്നത്

മലയാള സിനിമയിലെ സൂപ്പര്‍ കപ്പിള്‍സാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിരാജിനെ ട്രോളി കൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 90കളില്‍ ജനിച്ച കുട്ടികള്‍ക്ക് പൈനാപ്പിള്‍ പിസ കേള്‍ക്കുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന പാട്ട് കേള്‍ക്കുമ്പോഴുമുള്ള ഭാവമാണ് ട്രോളില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അയ്യപ്പനും കോശിയും ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയുടെ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള മീമുകള്‍ ഉപയോഗിച്ചുള്ള രസികന്‍ ട്രോളാണ് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിനയന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം വെള്ളിനക്ഷത്രത്തിലെ ഗാനമാണ് പൈനാപ്പിള്‍ പെണ്ണ എന്നത്.

ഈ ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയവും നേടിയിരുന്നു. മകള്‍ അലംകൃതയുടെ വിശേഷങ്ങളും ചിത്രങ്ങളും പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അല്ലി മോളെ താലോലിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഇവര്‍ പങ്കുവച്ചത്.

എന്റേത് എന്ന കമന്റോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ചിത്രത്തിന് കമന്റുമായി സുപ്രിയയും എത്തി. അതെ എന്റേതും കൂടിയാണ് എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നാണ് അല്ലിയെ കുറിച്ച് പൃഥ്വിരാജ് പറയാറുള്ളത്.


വാർത്തകൾ

Sign up for Newsletter



top