30
October 2020 - 7:54 am IST

Download Our Mobile App

Flash News
Archives

Bollywood

poonam

എന്‍റെ മുഖത്തടിച്ചു, മുടി പിടിച്ചു വലിച്ചു; വിവാഹബന്ധം വേർപ്പെടുത്താനൊരുങ്ങി പൂനം പാണ്ഡെ

Published:24 September 2020

മുടി പിടിച്ചു വലിച്ചു. കട്ടിലിന്‍റെ അരികത്ത് എന്‍റെ തല കൊണ്ട് ഇടിപ്പിച്ചു. ദേഹത്ത് അവൻ മുട്ടുകുത്തി നിന്ന് എന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എങ്ങനെയോ അവന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മുറിയിൽ നിന്നും പുറത്തെത്തി.

കഴിഞ്ഞ ദിവസമാണ് നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലായത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പൂനം പരാതിപ്പെട്ടത്. ഇപ്പോൾ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങൾക്കിടയിൽ നടന്നതെന്താണെന്ന് പറയുകയാണ് പൂനം. സാമും ഞാനും തമ്മിൽ വാക്കേറ്റമുണ്ടായി. അത് രൂക്ഷമായതോടെ സാം എന്നെ അടിക്കാൻ തുടങ്ങി. എന്‍റെ കഴുത്ത് ഞെരിച്ചു. ഞാൻ മരിക്കുകയാണെന്ന് എനിക്ക് തോന്നി. എന്‍റെ മുഖത്തടിച്ചു.

മുടി പിടിച്ചു വലിച്ചു. കട്ടിലിന്‍റെ അരികത്ത് എന്‍റെ തല കൊണ്ട് ഇടിപ്പിച്ചു. ദേഹത്ത് അവൻ മുട്ടുകുത്തി നിന്ന് എന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എങ്ങനെയോ അവന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മുറിയിൽ നിന്നും പുറത്തെത്തി. വാതിൽ ഞാൻ പുറത്ത് നിന്ന് പൂട്ടി. ഹോട്ടലിലുള്ളവരാണ് പൊലീസിനെ വിളിച്ചത്. അവർ അവനെ പിടിച്ചു കൊണ്ടു പോയി. ഞാൻ പരാതിയും നൽകി.

സാം മുൻപും പലതവണ അക്രമാസക്തനായിട്ടുണ്ട്. എന്നാൽ വിവാഹത്തോടെ അതിന് മാറ്റം വരുമെന്ന് കരുതി. പല തവണ ഞാൻ ആശുപത്രിയിലായിട്ടുണ്ട്. ഇത്രയും മര്യാദകെട്ട ഒരു ബന്ധമായിട്ടും ഞാനത് തുടർന്നത് ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു എന്ന ധാരണയിലായിരുന്നു. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിലാണ് വിവാഹിതയായത്. നിർഭാഗ്യവശാൽ അത് ശരിയായ തീരുമാനമായില്ല. പ്രണയം അന്ധമാണ് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഞാൻ -പൂനം പറഞ്ഞു.

ഇനി സാമിനൊപ്പം കഴിയുവാൻ താത്പര്യമില്ല. ഈ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും പൂനം പറയുന്നു. രണ്ടാഴ്ച മുൻപായിരുന്നു പൂനവും സാമും വിവാഹിതരായത്. ഗോവയിൽ ഹണിമൂൺ ആഘോഷത്തിനായി എത്തിയ ശേഷമാണ് സാമിനെതിരെ പൂനം പരാതി നൽകിയത്. 


വാർത്തകൾ

Sign up for Newsletter



top