30
October 2020 - 6:50 am IST

Download Our Mobile App

Flash News
Archives

Crime

money-cheating-through-rpf-ci-facebook-account

ആർപിഎഫ് സ‌ിഐയുടെ ഫെയ്സ്ബുക്ക് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പു സംഘം 

Published:24 September 2020

റെയിൽവേ സംരക്ഷണ സേനയിലെ (ആർപിഎഫ്) സിഐയുടെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തു പണം തട്ടാൻ ശ്രമം. സിഐ എന്ന വ്യാജേന സുഹൃത്തുകളോട് പണം ആവശ്യപ്പെട്ടു ‌മെസഞ്ചറിൽ തട്ടിപ്പു സംഘത്തിന്‍റെ സന്ദേശങ്ങൾ വന്നതോടെയാണ് പണം പിടുങ്ങാനുള്ള ശ്രമം പുറത്തായത്.

കൊച്ചി: റെയിൽവേ സംരക്ഷണ സേനയിലെ (ആർപിഎഫ്) സിഐയുടെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തു പണം തട്ടാൻ ശ്രമം. സിഐ എന്ന വ്യാജേന സുഹൃത്തുകളോട് പണം ആവശ്യപ്പെട്ടു ‌മെസഞ്ചറിൽ തട്ടിപ്പു സംഘത്തിന്‍റെ സന്ദേശങ്ങൾ വന്നതോടെയാണ് പണം പിടുങ്ങാനുള്ള ശ്രമം പുറത്തായത്.

ആർപിഎഫ് ചെങ്ങന്നൂർ ഇൻസ്പെക്റ്റർ രാജേഷിന്‍റെ ഫെയ്സ്ബുക്കിലാണ് തട്ടിപ്പു സംഘം നുഴഞ്ഞു കയറിയത്. ഇംഗ്ലീഷിലാണ് എഴുത്തെങ്കിലും ഹിന്ദിയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും നാൽപ്പതിനായിരം രൂപ ഉടൻ അയച്ചു തരണമെന്നുമാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. മെസഞ്ചറിൽ ഇൻസ്പെക്റ്ററുടെ ഔദ്യോഗിക യൂണിഫോമിലുള്ള പ്രൊഫൈൽ ചിത്രമാണുള്ളത്. സന്ദേശം വായിച്ച പത്രപ്രവർത്തകൻ അടക്കമുള്ള സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് തട്ടിപ്പു വിവരം സിഐ അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി. ഫെയ്സ് ബുക്ക് അക്കൗണ്ട് തന്‍റേതു തന്നെയാണെന്ന് സിഐ സ്ഥിരീകരിച്ചു.


വാർത്തകൾ

Sign up for Newsletter



top