30
October 2020 - 8:00 am IST

Download Our Mobile App

Flash News
Archives

Trends

jhanvi

നവവധുവായി ജാൻവി; ബ്രൈഡൽ ലുക്കിൽ കൈയടി നേടി താരം

Published:24 September 2020

മനീഷ് മൽഹോത്രയുടെ ഏറ്റവും പുതിയ ബ്രൈഡൽ കളക്ഷനിലാണ് ജാൻവിയെത്തിയിരിക്കുന്നത്. ജാൻവി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പലപ്പോഴും സ്റ്റൈലിഷ് ലുക്കിലൂടെ ആരാധകരുടെ കൈയടി നേടാറുള്ള താരമാണ് ജാൻവി കപൂർ. ഇപ്പോൾ ആരാധകരുടെ മനസു കീഴടക്കുന്നത് താരത്തിന്‍റെ ബ്രൈഡൽ ലുക്കാണ്.

മനീഷ് മൽഹോത്രയുടെ ഏറ്റവും പുതിയ ബ്രൈഡൽ കളക്ഷനിലാണ് ജാൻവിയെത്തിയിരിക്കുന്നത്. ജാൻവി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഓൺലൈനായി നടന്ന ഫാഷൻ മേളയിൽ മണവാട്ടിയുടെ വേഷം അണിഞ്ഞാണ് താരം പങ്കെടുത്തത്. മനീഷ് മൽഹോത്രയുടെ പുതിയ കളക്ഷന്‍റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

വളരെ അധികം എൻജോയ് ചെയ്തെന്നും ജാൻവി കുറിച്ചു. സീ ഗ്രീൻ നിറവും ഗോൾഡൻ നിറവും മിക്സ് ചെയ്ത കോമ്പിനേഷനിലായിരുന്നു ബ്രൈഡൽ വസ്ത്രം.

ഹെവി വർക്കോട് കൂടിയ ജാക്കറ്റിനൊപ്പം അതിനോട് ഇണങ്ങുന്ന ലോംഗ് ബോട്ടവുമാണ് താരം അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള ഹെവി ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top