30
October 2020 - 7:44 am IST

Download Our Mobile App

Flash News
Archives

Market

Stock market

ഓഹരി വി​പ​ണി​യി​ൽ ക​ന​ത്ത ഇ​ടി​വ്

Published:24 September 2020

നി​ഫ്റ്റി സ്‌​മോ​ള്‍ ക്യാ​പു​ക​ള്‍ 2.03 ശ​ത​മാ​ന​വും നി​ഫ്റ്റി മി​ഡ് ക്യാ​പു​ക​ള്‍ 1.63 ശ​ത​മാ​നം ഇ​ടി​ഞ്ഞു. ഐ​ടി, ബാ​ങ്കി​ങ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്.

മും​ബൈ: മൂ​ന്നു മാ​സ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വി​ൽ ഓ​ഹ​രി വി​പ​ണി. മും​ബൈ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്സ് 1,114.82 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 36,553.60 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. മൂ​ന്ന് ശ​ത​മാ​ന​ത്തി​ന് അ​ടു​ത്താ​ണ് (2.96%) ഇ​ടി​വ്. 37,304.26 എ​ന്ന ഉ​യ​ര​ത്തി​ൽ എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സെ​ൻ​സെ​ക്സ് ഇ​ടി​ഞ്ഞ​ത്. ദേ​ശീ​യ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് സൂ​ചി​ക​യാ​യ നി​ഫ്റ്റി​യും ക​ന​ത്ത ന​ഷ്ട​ത്തി​ലാ​ണ്. 326.30 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 10,805.55 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​പ്പി​ച്ച​ത്. 

നി​ഫ്റ്റി സ്‌​മോ​ള്‍ ക്യാ​പു​ക​ള്‍ 2.03 ശ​ത​മാ​ന​വും നി​ഫ്റ്റി മി​ഡ് ക്യാ​പു​ക​ള്‍ 1.63 ശ​ത​മാ​നം ഇ​ടി​ഞ്ഞു. ഐ​ടി, ബാ​ങ്കി​ങ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. മെ​റ്റ​ൽ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ നാ​ലു ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​ത്തി​ലാ​ണ്. 30 സെ​ൻ​സെ​ക്സ് ഓ​ഹ​രി​ക​ളി​ൽ 29 എ​ണ്ണ​വും ന​ഷ്ട​ത്തി​ലാ​ണ്.

ഇ​ൻ‍ഡ​സ് ഇ​ൻ​ഡ് ബാ​ങ്ക്, ബ​ജാ​ജ് ഫി​നാ​ൻ​സ്, ടെ​ക്ക് മ​ഹീ​ന്ദ്ര, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, എ​യ​ര്‍ടെ​ൽ, ഐ​ടി​സി, ടി​സി​എ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യി ന​ഷ്ട​മു​ണ്ടാ​ക്കി​യ മ​റ്റു ക​മ്പ​നി​ക​ൾ. 

രൂ​പ​യ്ക്ക് എ​തി​രെ ഡോ​ള​ര്‍ ക​രു​ത്താ​ര്‍ജി​ച്ച് 73.90 എ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി. കൊ​വി​ഡ് വ്യാ​പ​നം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സൃ​ഷ്ടി​ക്കു​ന്ന ആ​ശ​ങ്ക ത​ന്നെ​യാ​ണ് പ്ര​ധാ​ന​മാ​യും ഓ​ഹ​രി വി​പ​ണി​യെ ബാ​ധി​ച്ച​ത്. കൊ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ റി​ട്ടേ​ൺ കു​റ​ഞ്ഞേ​ക്കാം എ​ന്ന റി​പ്പോ​ര്‍ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. യു​എ​സ് സൂ​ചി​ക​യാ​യ ഡൗ ​ജോ​ൺ​സും 500 പോ​യി​ന്‍റു​ക​ളി​ൽ അ​ധി​കം ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. മ​റ്റു ഓ​ഹ​രി വി​പ​ണി​ക​ളും ന​ഷ്ട​ത്തി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top