30
October 2020 - 7:52 am IST

Download Our Mobile App

Flash News
Archives

Analysis

Tourism day

മ​ലി​നീ​ക​ര​ണം സ​ഞ്ചാ​രി​ക​ളെ അ​ക​റ്റു​മെ​ന്ന് ട്രാ​വ​ല്‍, ടൂ​ര്‍ സം​ഘ​ട​ന​ക​ള്‍

Published:24 September 2020

ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പു​റ​ത്തു വി​ട്ട സ്വ​ച്ഛ സ​ര്‍വെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ അ​മൃ​ത് സ​ര്‍, ജ​യ്പൂ​ര്‍, ഡ​ല്‍ഹി, മും​ബൈ, ശ്രീ​ന​ഗ​ര്‍, വാ​ര​ണാ​സി, ഷി​ല്ലോ​ങ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ക്ക് താ​ഴ്ന്ന റേ​റ്റി​ങ്ങാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​ന​മാ​യ 50 ന​ഗ​ര​ങ്ങ​ളി​ല്‍ പ​കു​തി​യും ഇ​ന്ത്യ​യി​ലാ​ണു​ള്ള​ത്.

കൊ​ച്ചി/​തി​രു​വ​ന​ന്ത​പു​രം: ലോ​ക ടൂ​റി​സം ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സെ​പ്റ്റം​ബ​ര്‍ 27നു ​മു​ന്നോ​ടി​യാ​യി പാ​ക്കെ​ജി​ങ് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും റീ​സൈ​ക്കി​ളി​ങ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ര്‍ക്കാ​ര്‍ മു​ന്‍കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തെ പ്ര​മു​ഖ ട്രാ​വ​ല്‍, ടൂ​റി​സം സം​ഘ​ട​ന​ക​ള്‍. വി​ദേ​ശ, ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​ല്‍ ശു​ചി​ത്വം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന വ​സ്തു​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ആ​വ​ശ്യം. കൊ​വി​ഡി​ല്‍ നി​ന്നു ക​ര​ക​യ​റി​ക്ക​ഴി​യു​ന്ന​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ട്രാ​വ​ല്‍, ടൂ​റി​സം മേ​ഖ​ല​യ്ക്ക് നി​ര്‍ണാ​യ​ക പ​ങ്കു​ണ്ടാ​കു​മെ​ന്നും ഈ ​സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 2019ല്‍ ​രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​യു​ടെ 9.3 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്ത ഈ ​മേ​ഖ​ല 8.1% തൊ​ഴി​ലു​ക​ളും സൃ​ഷ്ടി​ച്ചു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍പ്പെ​ടെ എ​ല്ലാ​യി​ട​ത്തും മാ​ലി​ന്യ ശേ​ഖ​ര​ണം, ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള മാ​ലി​ന്യ​സം​സ്‌​ക​ര​ണം സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ ത്വ​രി​ത​പ്പെ​ടു​ത്താ​നാ​ണ് ആ​വ​ശ്യം. റീ​സൈ​ക്കി​ൾ ചെ​യ്യു​മ്പോ​ള്‍ വി​ല കു​റ​വാ​യ​തി​നാ​ല്‍ ചി​പ്‌​സ്, ബി​സ്‌​ക​റ്റ്‌​സ് തു​ട​ങ്ങി​യ​വ പാ​ക്ക് ചെ​യ്തു വ​രു​ന്ന പ​ല ലെ​യ​റു​ള്ള പ്ലാ​സ്റ്റി​ക്, ടെ​ട്രാ​പാ​ക്കു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. പെ​റ്റ്, എ​ച്ച്ഡി​പി​ഇ ബോ​ട്ട്‌​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം റീ​സൈ​ക്കി​ൾ ചെ​യ്യ​പ്പെ​ടു​ന്ന​ത്. വേ​സ്റ്റ് ശേ​ഖ​രി​ക്കു​ന്ന​വ​ര്‍ക്ക് കി​ലോ​യ്ക്ക് 25-30 രൂ​പ​യാ​ണ് ഇ​വ നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പു​റ​ത്തു വി​ട്ട സ്വ​ച്ഛ സ​ര്‍വെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ അ​മൃ​ത് സ​ര്‍, ജ​യ്പൂ​ര്‍, ഡ​ല്‍ഹി, മും​ബൈ, ശ്രീ​ന​ഗ​ര്‍, വാ​ര​ണാ​സി, ഷി​ല്ലോ​ങ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ക്ക് താ​ഴ്ന്ന റേ​റ്റി​ങ്ങാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​ന​മാ​യ 50 ന​ഗ​ര​ങ്ങ​ളി​ല്‍ പ​കു​തി​യും ഇ​ന്ത്യ​യി​ലാ​ണു​ള്ള​ത്. ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ര്‍ക്കു​ക​യും ടൂ​റി​സ​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ന​ര്‍വി​ചി​ന്ത​നം ന​ട​ത്താ​നും വൃ​ത്തി​യും സു​ര​ക്ഷി​ത​വും പ​രി​സ്ഥി​തി​സൗ​ഹാ​ര്‍ദ​വു​മാ​യ ഒ​രു ടൂ​റി​സ്റ്റ് എ​ക്കോ​സി​സ്റ്റം സൃ​ഷ്ടി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി കൊ​വി​ഡ്കാ​ലം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ തി​രി​ച്ചു​വ​ര​വി​ല്‍ ടൂ​റി​സം മേ​ഖ​ല നി​ര്‍ണാ​യ​ക​മാ​ണെ​ന്നും കൊ​വി​ഡി​നു ശേ​ഷം സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​ല്‍ വൃ​ത്തി​യും വെ​ടി​പ്പും വ​ലി​യ പ​ങ്കു വ​ഹി​ക്കു​മെ​ന്നും ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍മാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഒ​ഫ് ടൂ​ര്‍ ഓ​പ്പ​റേ​റ്റേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് പ്രൊ​ണോ​ബ് സ​ര്‍ക്കാ​ര്‍ പ​റ​യു​ന്നു. മ​ലി​നീ​ക​ര​ണം നേ​രി​ടു​ന്ന സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍ തേ​ടി​പ്പോ​കും. പ​രി​സ്ഥി​തി​യെ മാ​ത്ര​മ​ല്ല സം​സ്‌​കാ​ര​ത്തെ​യും സ​മൂ​ഹ​ത്തെ​യും സ​മ്പ​ദ് വ്യ​വ​സ്ഥ​യേ​യും അ​പ്പാ​ടെ ബാ​ധി​ക്കു​ന്ന അ​പ​ക​ട​മാ​ണ് മ​ലി​നീ​ക​ര​ണം. വാ​യു, ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ങ്ങ​ള്‍, ഖ​ര​വ​സ്തു​ക്ക​ള്‍, ച​വ​റു​ക​ള്‍, ടോ​യ്‌​ല​റ്റ് മാ​ലി​ന്യം, രാ​സ​വ​സ്തു​ക്ക​ള്‍, നി​ര്‍മാ​ണ​മേ​ഖ​ല​യും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ലി​നീ​ക​ര​ണം എ​ന്നി​ങ്ങ​നെ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭീ​ഷ​ണി​ക​ള്‍ പ​ല​താ​ണ്. ഇ​വ പ​ല​തും എ​ളു​പ്പം ഒ​ഴി​വാ​ക്കാ​വു​ന്ന​തു​മാ​ണ്. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണം, റീ​സൈ​ക്കി​ളി​ങ്, ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള ഉ​ത്പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും എ​ന്നി​വ​യു​ടെ ആ​സൂ​ത്ര​ണ​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​തു​വ​ഴി ടൂ​റി​സം പു​രോ​ഗ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കൊ​വി​ഡ് മൂ​ലം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ര്‍ധി​ച്ചി​ട്ടു​ണ്ടെ​ന്ന ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം അ​സോ​സി​യേ​ഷ​ന്‍ ഒ​ഫ് ഗോ​വ പ്ര​സി​ഡ​ന്‍റ് നി​ലേ​ഷ് ഷാ ​പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​യോ​ഗി​ക​മ​ല്ല. ശ​രി​യാ​യ നി​ര്‍മാ​ര്‍ജ​നം, സം​സ്‌​ക​ര​ണം എ​ന്നി​വ​യ്ക്കാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബീ​ച്ചു​ക​ള്‍, ഹി​ല്‍ സ്റ്റേ​ഷ​നു​ക​ള്‍, തീ​ര്‍ത്ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ത് ന​ട​പ്പാ​ക്ക​ണം. ആ​രോ​ഗ്യ​പ​ര​മാ​യി സു​ര​ക്ഷി​ത​വും കാ​ണാ​ന്‍ വൃ​ത്തി​യു​മു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍ ഇ​ന്ത്യ​ന്‍ ടൂ​റി​സം ആ​ന്‍ഡ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ക്ര​ട്ട​റി സു​ഭാ​ഷ് ഗോ​യ​ല്‍ പ​റ​ഞ്ഞു. കൊ​വി​ഡ് മൂ​ലം ആ​രോ​ഗ്യം മു​ഖ്യ​വി​ഷ​യ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​രും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും മാ​ത്ര​മ​ല്ല വ്യ​ക്തി​ക​ളും സാ​മൂ​ഹ്യ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും റ​സി​ഡ​ന്‍റ് അ​സോ​സി​സി​യേ​ഷ​നു​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ പു​ല​ര്‍ത്ത​ണം. ഹെ​ല്‍ത്ത്, വൃ​ത്തി ഓ​ഡി​റ്റു​ക​ള്‍ സ്ഥി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വൃ​ത്തി​യു​ള്ള​താ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.


വാർത്തകൾ

Sign up for Newsletter



top