24
October 2020 - 12:29 pm IST

Download Our Mobile App

Kerala

CPI, MT Ramesh, Life Mission, Pinarayi Vijayan

സിപിഐയുടെ മൗനം ദുരൂഹം; എം.ടി രമേശ്

Published:24 September 2020

എതു വിഷയത്തിലും വ്യക്തമായ നിലപാടും സമീപനവും ഉണ്ടായിരുന്ന സിപിഐയുടെ മൗനം ദുരുഹമാണ്. മാധ്യമ പ്രവര്‍ത്തകരുടെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്

കോട്ടയം: ലൈഫ് മിഷന്‍ വിഷയത്തിലടക്കം നിശബ്ദനായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുളള ഉടമ്പടി എന്താണെന്ന് വ്യക്തമാക്കണമെന്ന്   ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. എതു വിഷയത്തിലും വ്യക്തമായ നിലപാടും സമീപനവും ഉണ്ടായിരുന്ന സിപിഐയുടെ മൗനം ദുരുഹമാണ്. മാധ്യമ പ്രവര്‍ത്തകരുടെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രകോപിതനാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കേരളത്തില്‍ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്. സമരം ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ തിരുത്താന്‍ കേന്ദ്ര നേതൃത്വം തയ്യാറാകണം. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ അതിന്റെ ഫലം പ്രഖ്യാപിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം വരുമ്പോള്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും വകുപ്പ് മന്ത്രി കൂട്ടുപ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റി കത്തയക്കുമ്പോള്‍ പിണറായി വിജയന്‍ അത് അറിഞ്ഞിട്ടില്ല എന്ന് എങ്ങനെ പറയും. ഇതന്വേഷിക്കുന്ന  വിജിലന്‍സിലെ ഉദ്യോഗസ്ഥന്റെ സി പി എം ബന്ധം വ്യക്തമായതാണ്. മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് അന്വേഷണം വിജിലന്‍സിനെ ഏല്‍പിച്ചത്.
കേന്ദ്ര ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണത്.കെ.ടി ജലീല്‍ വിഷയത്തില്‍ സി പി ഐ യില്‍ ഭിന്നതയുണ്ടെന്നും രമേശ് ആരോപിച്ചു.  


വാർത്തകൾ

Sign up for Newsletter



top