24
October 2020 - 12:18 pm IST

Download Our Mobile App

Kerala

Covid Cluster, Covid 19, Kottayam

കോട്ടയത്ത് രണ്ടു സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ കൊവിഡ്  ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു

Published:24 September 2020

രണ്ടു സ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്റ്റർ എം. അഞ്ജനയുടെ  നടപടി

കോട്ടയം: ജില്ലയിലെ രണ്ടു സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ഭരണങ്ങാനം പാറയില്‍ എക്‌സ്‌പോര്‍ട്‌സ്,  എലിക്കുളം മല്ലികശേരിയിലെ ഗ്ലെന്‍ റോക്ക് റബര്‍ ഇന്‍സ്ട്രീസ് എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചത്.

രണ്ടു സ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്റ്റർ എം. അഞ്ജനയുടെ  നടപടി. സ്ഥാപനങ്ങളിൽ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.   രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പൊലീസിന്റെ സേവനവും ലഭ്യമാക്കും.


വാർത്തകൾ

Sign up for Newsletter



top