30
October 2020 - 7:47 am IST

Download Our Mobile App

Flash News
Archives

Cricket

KL Rahul, IPL 2020, RCB, Virat Kohli

രാഹുല്‍ വിളയാടല്‍ ; ബംഗളൂരുവിനെതിരേ പഞ്ചാബിനു കൂറ്റന്‍ ജയം

Published:24 September 2020

ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത കെ.എല്‍. രാഹുലിന്റെ വെടിക്കെട്ടു പ്രകടനത്തിന്റെ മികവില്‍ പഞ്ചാബ് 20 ഓവറില്‍ അടിച്ചു കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ്

അബുദാബി: ബംഗളൂരു നായകന്‍ വിരാട് കോഹ്‌ലി രണ്ടു തവണ കൈവിട്ട കെ.എല്‍. രാഹുലിൻ്റെ റെക്കോഡ് പ്രകടനതത്തിൻ്റെ മികവില്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു 97 റൺസിൻ്റെ മിന്നും ജയം. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത കെ.എല്‍. രാഹുലിൻ്റെ വെടിക്കെട്ടു പ്രകടനത്തിൻ്റെ മികവില്‍ പഞ്ചാബ് 20 ഓവറില്‍ അടിച്ചു കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 17 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി.

 69 പന്തില്‍ 14 ബൗണ്ടറിയും ഏഴു സിക്‌സുമടക്കം 132 റണ്‍സാണ് പുറത്താകാതെ രാഹുല്‍ അടിച്ചുകൂട്ടിയത്. ഒരു ഇന്ത്യക്കാരന്‍ ഐപിഎല്ലില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. രാഹുല്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

അവസാന അഞ്ചോവറില്‍ മാത്രം പഞ്ചാബ് അടിച്ചുകൂട്ടിയത് 80 റണ്‍സാണ്. 19-ാം ഓവറില്‍ 26 റണ്‍സും 20-ാം ഓവറില്‍ 23 റണ്‍സും പഞ്ചാബ് നേടി. ടോസ് നേടിയ ബാംഗളൂര്‍ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു. മായങ്കും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിനു നല്‍കിയത്. വിക്കറ്റ് കളയാതെ ശ്രദ്ധിച്ചു തുടങ്ങിയ ഇരുവരുടെയും കൂട്ടുകെട്ട് ഏഴ് ഓവറില്‍ 57 റണ്‍സ് വരെ നീണ്ടു. മായങ്കിനെ (26) പുറത്താക്കിക്കൊണ്ട് യുസ്വേന്ദ്ര ചഹാലാണ് ആദ്യ ബ്രേക്ത്രൂ ബാംഗളൂരിന് സമ്മാനിച്ചത്.

പവര്‍പ്ലേയില്‍ 50 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ എന്നാല്‍ അടുത്ത ഓവറില്‍ യൂസുവേന്ദ്ര ചഹാല്‍ മടക്കുകയായിരുന്നു. 26 റണ്‍സ് നേടിയ മയാംഗിനെ ചഹാല്‍ പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 57 റണ്‍സാണ് രാഹുല്‍-മയാംഗ് കൂട്ടുകെട്ട് നേടിയത്. പിന്നീട് രാഹുലിന് കൂട്ടായി എത്തിയ നിക്കോളസ് പൂരനും നിലയുറപ്പിച്ചപ്പോള്‍ പത്തോവറില്‍ ഒന്നിന് 90 എന്ന സ്‌കോറാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നേടിയത്.

36 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ലോകേഷ് രാഹുല്‍ നവ്ദീപ് സൈനിയുടെ ഓവറില്‍ 14 റണ്‍സ് നേടി ആക്രമണത്തിന് തുടക്കം കുറിക്കുയാണെന്ന് തോന്നിയെങ്കിലും മറുവശത്ത് തന്റെ സ്‌പെല്ലിലെ ആദ്യ പന്തില്‍ തന്നെ നിക്കോളസ് പൂരനെ(17) പുറത്താക്കി ശിവം ഡുബേ റോയല്‍സിന് ബ്രേക്ക്ത്രൂ നല്‍കി.  57 റണ്‍സാണ് രണ്ടാം വിക്കറ്റിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നേടിയത്.

പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെലിനെയും (5) ബാംഗളൂരുവിനു നഷ്ടമായി. എന്നാല്‍, കരുണ്‍ നായരെ കൂട്ടുപിടിച്ച് രാഹുല്‍ നിറഞ്ഞാടി. സ്റ്റെയിനിൻ്റെ ഒരു ഓവറില്‍ ആദ്യം കോഹ്‌ലി ക്യാച്ച് കൈവിട്ടപ്പോള്‍ ലോകേഷ് രാഹുല്‍ 83 റണ്‍സിലായിരുന്നു. അടുത്ത ഓവറില്‍ സ്‌കോര്‍ 89ല്‍ നില്‍ക്കെ വീണ്ടും കോഹ്‌ലി നവ്ദീപ് സൈനിയുടെ ഓവറില്‍ ലോകേഷ് രാഹുലിൻ്റെ ക്യാച്ച് വീണ്ടും കൈവിട്ടു. പിന്നീട് രാഹുലിൻ്റെ സംഹാര താണ്ഡവമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗളൂര്‍ തങ്ങളുടെ ദൗര്‍ബല്യം എത്രത്തോളമുണ്ടെന്ന് ഓരോ ഘട്ടത്തിലും വെളിപ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ഒരു റണ്‍ മാത്രമെടുത്ത് കോട്രലിനു വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെയെത്തിയ ജോഷ് ഫിലിപ്പെയും (0) നായകന്‍ വിരാട് കോഹ്‌ലിയും (1) വേഗത്തില്‍ മടങ്ങിയതോടെ ബാംഗളൂര്‍ മൂന്നിന് നാല് എന്ന നിലയിലേക്കു തകര്‍ന്നു.

ആരോണ്‍ ഫിഞ്ചും ഡിവില്യേഴ്‌സും ചേര്‍ന്ന് മുന്നേറാന്‍ ശ്രമിച്ചെങ്കിലും അശ്വിനും ബിഷ്‌ണോയിയും ഇരുവരെയും പുറത്താക്കി. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. എബി ഡിവില്യേഴ്‌സ് 28 റണ്‍സ് നേടി. അവസാനം എല്ലാം ചടങ്ങു മാത്രമായി. പഞ്ചാബിനു വേണ്ടി രവി ബിഷ്‌ണോയി മൂന്നു വിക്കറ്റ് നേടി.


വാർത്തകൾ

Sign up for Newsletter



top