30
October 2020 - 7:57 am IST

Download Our Mobile App

Flash News
Archives

World

Donald Trump, India China Border Clashes, India, China

അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിയും: ട്രംപ്

Published:25 September 2020

വേണമെങ്കിൽ ഇടപെട്ടു സഹായിക്കാൻ താൻ ഒരുക്കമാണെന്നും അദ്ദേഹം. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.

വാഷിങ്ടൺ: ഇപ്പോഴത്തെ ഇന്ത്യ- ചൈന അതിർത്തിത്തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിയുമെന്നാണു പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വേണമെങ്കിൽ ഇടപെട്ടു സഹായിക്കാൻ താൻ ഒരുക്കമാണെന്നും അദ്ദേഹം. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.

ഇന്ത്യയും ചൈനയും ഇപ്പോൾ പ്രശ്നത്തിലാണെന്ന് എനിക്കറിയാം. വളരെ വളരെ ഗൗരവമുള്ള തർക്കം. അവർക്കത് പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. നമുക്കു സഹായിക്കാൻ കഴിയുമെങ്കിൽ അതിനു സന്തോഷമേയുള്ളൂ- - ട്രംപ് പറഞ്ഞു. ഇന്ത്യ-ചൈന സൈനിക കമാൻഡർമാരുടെ ചർച്ചയിൽ പ്രശ്നപരിഹാരത്തിനു ചില ധാരണകളുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം. അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയയ്ക്കില്ലെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.

ഇതേസമയം, ചൈനീസ് ഭീഷണി നേരിടാൻ ഇന്ത്യ നാവിക വിന്യാസം ശക്തിപ്പെടുത്തിയിരിക്കുകയാണെന്ന് വോൾസ്ട്രീറ്റ് ജേർണർ റിപ്പോർട്ട് ചെയ്തു. യുഎസും സഖ്യകക്ഷികളുമായി ചേർന്ന് നാവികക്കരുത്തും നിരീക്ഷണവും വർധിപ്പിക്കുകയാണ് ഇന്ത്യയെന്നും അവർ. ഈ പ്രതിസന്ധിയിൽ ട്രംപ് ഭരണകൂടം വളരെ സുതാര്യമായി തന്നെ ഇന്ത്യയെ പിന്തുണയ്ക്കുകയാണെന്ന് ഇന്ത്യ- ദക്ഷിണേഷ്യ കാര്യങ്ങളിലെ വിദഗ്ധൻ ആഷ് ലി ടെല്ലിസ് പറയുന്നു. എല്ലാ മുൻധാരണകളും കാറ്റിൽ പറത്തുകയായിരുന്നു ചൈനയെന്നും ടെല്ലിസ് ചൂണ്ടിക്കാട്ടുന്നു. സൈനിക നടപടികളിലേക്കു ചൈന എടുത്തുചാടിയതാണു പ്രതിസന്ധിയുണ്ടാക്കിയതെന്നും അദ്ദേഹം. ഈ സാഹചര്യത്തിൽ യുഎസ് ഭരിക്കുന്നത് ഡെമൊക്രറ്റുകളായാലും ഇതേ നിലപാടായിരിക്കും സ്വീകരിക്കുക എന്ന നിരീക്ഷണവും അദ്ദേഹത്തിന്‍റേതായുണ്ട്. 


വാർത്തകൾ

Sign up for Newsletter



top