30
October 2020 - 8:11 am IST

Download Our Mobile App

Flash News
Archives

Football

barcelona-will-play-a-retirement-match-for-suarez

സു​വാ​ര​സി​നു വി​ര​മി​ക്ക​ല്‍ മ​ത്സ​ര​മൊ​രു​ക്കാ​ന്‍ ബാ​ഴ്‌​സ

Published:25 September 2020

ബാ​ഴ്‌​സ വി​ടു​ന്ന സു​വാ​ര​സി​ന് വേ​ണ്ടി ഒ​രു വി​ട​വാ​ങ്ങ​ല്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും എ​ന്ന് ബാ​ഴ്‌​സ​ലോ​ണ അ​റി​യി​ച്ചു. ഇ​ന്ന് സു​വാ​ര​സി​ന്‍റെ യാ​ത്ര അ​യ​പ്പി​നാ​യി സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ പ്ര​സി​ഡ​ന്‍റ് ബാ​ര്‍തൊ​മെ​യു ആ​ണ് സു​വാ​ര​സി​നാ​യി വി​ട​വാ​ങ്ങ​ല്‍ മ​ത്സ​രം ന​ട​ത്തും എ​ന്ന് പ​റ​ഞ്ഞ​ത്

ബാ​ഴ്‌​സ​ലോ​ണ: ബാ​ഴ്‌​സ വി​ടു​ന്ന സു​വാ​ര​സി​ന് വേ​ണ്ടി ഒ​രു വി​ട​വാ​ങ്ങ​ല്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും എ​ന്ന് ബാ​ഴ്‌​സ​ലോ​ണ അ​റി​യി​ച്ചു. ഇ​ന്ന് സു​വാ​ര​സി​ന്‍റെ യാ​ത്ര അ​യ​പ്പി​നാ​യി സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ പ്ര​സി​ഡ​ന്‍റ് ബാ​ര്‍തൊ​മെ​യു ആ​ണ് സു​വാ​ര​സി​നാ​യി വി​ട​വാ​ങ്ങ​ല്‍ മ​ത്സ​രം ന​ട​ത്തും എ​ന്ന് പ​റ​ഞ്ഞ​ത്. കൊ​റോ​ണ ഭീ​തി ഒ​ഴി​ഞ്ഞാ​ല്‍ ആ​കും മ​ത്സ​രം ന​ട​ത്തു​ക എ​ന്ന് ബാ​ര്‍തെ​മെ​യു പ​റ​ഞ്ഞു. 
   
ബാ​ഴ്‌​സ​ലോ​ണ​ക്ക് വേ​ണ്ടി സു​വാ​ര​സ് ന​ല്‍കി​യ സേ​വ​നം അ​ത്ര വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബാ​ഴ്‌​സ​ലോ​ണ വി​ട്ട് പോ​കേ​ണ്ടി വ​രും എ​ന്ന് ക​രു​തി​യി​ല്ല എ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ താ​ന്‍ ഈ ​തീ​രു​മ​ന​ത്തി​ന്‍റെ ഞെ​ട്ട​ലി​ല്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും എ​ന്നും സു​വാ​ര​സ് പ​റ​ഞ്ഞു. ബാ​ഴ്‌​സ​ലോ​ണ ആ​രാ​ധാ​ക​ര്‍ ത​ന്ന സ്‌​നേ​ഹ​ത്തി​ന് എ​പ്പോ​ഴും ക​ട​പ്പെ​ട്ടി​രി​ക്കും എ​ന്നും സു​വാ​ര​സ് പ​റ​ഞ്ഞു. അ​വ​സാ​ന ആ​റു വ​ര്‍ഷ​ങ്ങ​ളാ​യി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ താ​ന്‍ ചി​ല​വ​ഴി​ച്ച നി​മി​ഷം ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന കാ​ല​ഘ​ട്ടം ആ​യി​രു​ന്നു എ​ന്നും സു​വാ​ര​സ് പ​റ​ഞ്ഞു.   33കാ​ര​നാ​യ താ​രം ആ​റ് വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ പ​ടി​യി​റ​ങ്ങു​ന്ന​ത്.

2014ല്‍ ​ലി​വ​ര്‍പൂ​ളി​ല്‍ നി​ന്ന് സു​വാ​ര​സ് ബാ​ഴ്സ​ലോ​ണ​യി​ലെ​ത്തി​യ​ത്. മെ​സ്സി-​സു​വാ​ര​സ്-​നെ​യ്മ​ര്‍ ത്ര​യം ബാ​ഴ്സ​ലോ​ണ​യ്ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് ക​ളി​ച്ച​ത് ബാ​ഴ്സ​ലോ​ണ​യു​ടെ സു​വ​ര്‍ണ്ണ കാ​ല​ഘ​ട്ടം ത​ന്നെ​യാ​യി​രു​ന്നു. ബാ​ഴ്സ​യ്ക്കു​വേ​ണ്ടി 191 മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 147 ഗോ​ള്‍ അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. ബാ​ഴ്സ​ലോ​ണ​യ്ക്കൊ​പ്പം നാ​ല് ലാ​ലി​ഗ,നാ​ല് കോ​പ്പാ ഡെ​ല്‍റേ,ഓ​രോ ചാ​മ്പ്യ​ന്‍സ് ലീ​ഗ്,യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്,ഫി​ഫ ക്ല​ബ്ബ് ലോ​ക​ക​പ്പ് എ​ന്നി​വ സു​വാ​ര​സ് നേ​ടി​യി​ട്ടു​ണ്ട്. സീ​നി​യ​ര്‍ താ​ര​ങ്ങ​ളെ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി യു​വ ബാ​ഴ്സ​ലോ​ണ​യെ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​രി​ശീ​ല​ക​ന്‍ കോ​മാ​ന്‍.


വാർത്തകൾ

Sign up for Newsletter



top