30
October 2020 - 7:21 am IST

Download Our Mobile App

Flash News
Archives

National

nirmala

കേന്ദ്രം മൂന്നാമതൊരു ഉത്തേജന പാക്കേജുകൂടി പ്രഖ്യാപിച്ചേക്കും

Published:25 September 2020

അതിന് മുന്നോടിയായി പ്രഖ്യാപനമുണ്ടായേക്കും. വാഹനം, കണ്‍സ്യൂമര്‍ അപ്ലയന്‍സസ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് അതുകൊണ്ടുതന്നെ ഒക്ടോബര്‍-ഡിസംബര്‍  നിര്‍ണായകമാണ്.

ന്യൂഡൽഹി :വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കും. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എക്കാലത്തെയും തളര്‍ച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴില്‍, കാര്‍ഷിക വികസന പദ്ധതികള്‍, സൗജന്യ ഭക്ഷണ വിതരണം, പണകൈമാറ്റം എന്നിവയും പദ്ധിതയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ മൂന്നാംവാരം മുതലാണ് ഉത്സവസീസണ്‍. ദസറ, ഗുര്‍ഗ പൂജയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഉത്സവകാലം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി പ്രഖ്യാപനമുണ്ടായേക്കും. വാഹനം, കണ്‍സ്യൂമര്‍ അപ്ലയന്‍സസ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് അതുകൊണ്ടുതന്നെ ഒക്ടോബര്‍-ഡിസംബര്‍  നിര്‍ണായകമാണ്.


വാർത്തകൾ

Sign up for Newsletter



top