30
October 2020 - 8:11 am IST

Download Our Mobile App

Flash News
Archives

National

car

വാഹനാപകടത്തില്‍ നാല്​ മലയാളികള്‍ മരിച്ചു

Published:25 September 2020

കഴിഞ്ഞദിവസം രാവിലെ ആറിനാണ്​ അപകടം. ഇവര്‍ സഞ്ചരിച്ച മാരുതി ഇഗ്​നിസ്​ കാര്‍ ​ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്​ഥലത്തുതന്നെ മരിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്നു.

ബംഗളൂരു: വടക്കന്‍ കര്‍ണാടക യെല്ലാപൂരില്‍ വാഹനാപകടത്തില്‍ നാല്​ മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന്​ കാറില്‍ നാട്ടിലേക്ക്​ തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്​മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ്​ നായര്‍ (62), രവീന്ദ്രനാഥ്​ നായര്‍ (58), രവീന്ദ്രനാഥിന്‍റെ ഭാര്യ പുഷ്​പ ആര്‍. നായര്‍ (54) എന്നിവരാണ്​ മരിച്ചത്​.കഴിഞ്ഞദിവസം രാവിലെ ആറിനാണ്​ അപകടം. ഇവര്‍ സഞ്ചരിച്ച മാരുതി ഇഗ്​നിസ്​ കാര്‍ ​ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്​ഥലത്തുതന്നെ മരിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്നു.


വാർത്തകൾ

Sign up for Newsletter



top