30
October 2020 - 6:37 am IST

Download Our Mobile App

Flash News
Archives

Kerala

cbi

ലൈഫ് മിഷൻ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ കൊച്ചിയിലും തൃശൂരും സി.ബി.ഐ റെയ്ഡ്

Published:25 September 2020

അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടക്കുമെന്നതിനാൽ സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുന്നതാണ് സി.ബി.ഐ അന്വേഷണം.ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊച്ചി: ലൈഫ് മിഷനിലെ ക്രമക്കേടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ കൊച്ചിയിലും തൃശൂർ സി.ബി.ഐ റെയ്ഡ്. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും പരിശോധനയ്ക്കെത്തുമെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്നത്.

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുന്നതിനിടയിലാണ് അതേ പ്രതികൾ ഉൾപ്പെട്ട ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.  അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടക്കുമെന്നതിനാൽ സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുന്നതാണ് സി.ബി.ഐ അന്വേഷണം.ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top