30
October 2020 - 8:03 am IST

Download Our Mobile App

Flash News
Archives

Kerala

mullapally

സിബിഐ അന്വേഷണം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published:25 September 2020

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണത്തിന് സിബിഐ തയാറായ നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊച്ചി :  ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്ക് രാജിവയ്ക്കാനുള്ള സുവര്‍ണാവസരമാണിതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ലൈഫ് മിഷന്‍ പദ്ധതിയില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയായിരുന്നു. നിരാലംബരും നിരാശ്രയരുമായ പാവങ്ങള്‍ക്ക് വീടു വച്ചുനല്‍കുന്ന പദ്ധതിയില്‍ നിന്നാണ് ഇത്രയും വലിയ അഴിമതി നടത്തിയത്.

നാലുകോടിയുടെ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി സമ്മതിച്ചതാണ്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണത്തിന് സിബിഐ തയാറായ നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top