30
October 2020 - 8:02 am IST

Download Our Mobile App

Flash News
Archives

Analysis

Small industries

ചെ​റു​കി​ട വ്യവസായങ്ങ​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ

Published:25 September 2020

ഉ​ത്സ​വ​കാ​ലം എ​ത്തു​മ്പോ​ഴും ബി​സി​ന​സി​ൽ 25 ശ​ത​മാ​നം ന​ഷ്ടം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്
റീ​ട്ടെ​യ്‍ല​ര്‍മാ​ര്‍ ­

ന്യൂ​ഡ​ൽ​ഹി: മൊ​റ​ട്ടോ​റി​യം അ​വ​സാ​നി​ച്ച​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് ചി​ല ചെ​റു​കി​ട ബി​സി​ന​സു​ക​ൾ. കൊ​വി​ഡ് കാ​ല​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന ബി​സി​ന​സ് തി​രി​ച്ചു പി​ടി​ക്കാ​നാ​കു​ന്നി​ല്ല എ​ന്ന​തും ലാ​ഭം കു​റ​ഞ്ഞു എ​ന്ന​തും മി​ക്ക ഒ​ഫ്‍ലൈ​ൻ സ്റ്റോ​റു​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.

വാ​യ്പാ തി​രി​ച്ച​ട​വി​ന് ആ​ര്‍ബി​ഐ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ഓ​ഗ​സ്റ്റ് 31ന് ​അ​വ​സാ​നി​ച്ച​തോ​ടെ എ​ങ്ങ​നെ ഇ​എം​ഐ അ​ട​യ്ക്കു​മെ​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന എ​ത്തു​ന്ന​തോ​ടെ ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ൾ വ​ൻ ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ക്കു​മ്പോ​ഴും ഒ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ൾ വി​ൽ​പ്പ​ന ഇ​ടി​വ് പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. പ​കു​തി​യി​ല​ധി​കം റീ​ട്ടെ​യ്‍ല​ര്‍മാ​രും 25 ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വാ​ണ് വി​ൽ​പ്പ​ന​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ ലോ​ക്ഡൗ​ണി​ൽ ഇ​ടി​ഞ്ഞ ബി​സി​ന​സ് ഇ​തു​വ​രെ പ​ച്ച​പി​ടി​ച്ചി​ട്ടി​ല്ലാ​ത്ത നി​ര​വ​ധി പേ​രു​ണ്ട്. അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ എ​ത്തി​യി​രി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ വേ​റെ​യും. മി​ക്ക​വ​രും തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു വി​ട്ടും മ​റ്റു മൂ​ല​ധ​ന​ച്ചെ​ല​വു​ക​ൾ ചു​രു​ക്കി​യു​മാ​ണ് ഇ​തു​വ​രെ പി​ടി​ച്ച് നി​ന്ന​ത്. മൊ​റ​ട്ടോ​റി​യം തീ​ര്‍ന്ന​പ്പോ​ൾ വാ​യ്പ​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കാ​ൻ ആ​ര്‍ബി​ഐ ബാ​ങ്കു​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ര​മാ​വ​ധി ര​ണ്ടു വ​ര്‍ഷ​ത്തേ​ക്കാ​ണ് വാ​യ്പ​ക​ൾ നീ​ട്ടാ​ൻ ആ​കു​ക. അ​തി​നു​ശേ​ഷം പ​ഴ​യ രീ​തി​യി​ലേ​ക്ക് ലോ​ൺ തി​രി​ച്ച​ട​വ് എ​ത്തും. മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന് അ​ധി​ക പ്രോ​സ​സി​ങ് ഫീ​സ് ന​ൽ​കു​ക​യും വേ​ണം. ഇ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി.


വാർത്തകൾ

Sign up for Newsletter



top